''സിഒപി 28 ഉച്ചകോടിക്കിടെ ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടു. സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണ ശ്രമങ്ങൾക്കായി കാത്തിരിക്കുന്നു''- മോദി കുറിച്ചു.
ദുബായ്: ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 28-ാമത് കാലാവസ്ഥാ ഉച്ചകോടിയിൽ (COP28) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇറ്റാലിയൻ ഭാഷയിലാണ് മോദി അടിക്കുറിപ്പെഴുതിയത്. ''സിഒപി 28 ഉച്ചകോടിക്കിടെ ഇറ്റലിയിലെ പ്രധാനമന്ത്രി ജോർജിയ മെലോണിയെ കണ്ടു.
സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്കായി ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണ ശ്രമങ്ങൾക്കായി കാത്തിരിക്കുന്നു''- മോദി കുറിച്ചു. തൊട്ടുപിന്നാലെ സെൽഫിയുമായി ജോർജിയ മെലോണിയും സെൽഫി ചിത്രം അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. COP28 ലെ നല്ല സുഹൃത്തുക്കൾ. #മെലഡി എന്ന അടിക്കുറിപ്പോടെയാണ് ജോർജിയയുടെ ട്വീറ്റ്.
