ഹൂസ്റ്റന്‍: ലോകത്തെ അമ്പരപ്പിച്ച് പ്രധാനമന്ത്രിയുടെ എളിമ. ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കാന്‍ ഹൂസ്റ്റണിലെ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോദിക്ക് സ്വാഗതമോതി യുഎസ് ഉദ്യോഗസ്ഥ നല്‍കിയ പൂച്ചെണ്ടില്‍ നിന്ന് താഴേക്ക് വീണ പൂവ് അദ്ദേഹം തന്നെയെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുന്ന വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. ഇന്ത്യയുടെ ശുചിത്വ മാതൃക ലോകത്തിന് മുന്നിലും മോദി പ്രകടമാക്കിയെന്നാണ് സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്.
"