Asianet News MalayalamAsianet News Malayalam

യൂട്യൂബിൽ താരമായി 'നരേന്ദ്ര മോദി ചാനൽ', സബ്സ്ക്രൈബേഴ്സ് 2 കോടി കടന്ന ആദ്യ ലോക നേതാവ്!

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ് എന്ന ഖ്യാതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുന്നത്.

PM Narendra Modi becomes first World Leader whose YouTube Channel Reaches 2 Crore Subscribers asd
Author
First Published Dec 26, 2023, 4:11 PM IST

ദില്ലി: ലോക രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാവരും സോഷ്യൽ മീഡിയയിൽ കാര്യമായ ഇടപെടൽ നടത്തുന്നവരാണ്. സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലാണ് ലോക നേതാക്കൾ ഇടപെടുന്നത്. ചിലർ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും എക്സും പോലുള്ള പ്ലാറ്റ് ഫോമുകളിലാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വലിയ ശ്രദ്ധയാണ് നൽകാറുള്ളത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും എക്സിലും മറ്റ് ലേക നേതാക്കളെക്കാൾ ബഹുദൂരം മുന്നിലാണ് മോദിയെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇപ്പോഴിതാ മോദിയെ സംബന്ധിച്ചടുത്തോളം സന്തോഷം നൽകുന്ന മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. യൂട്യൂബിലും നരേന്ദ്ര മോദി ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണെന്നതാണ് വാർത്ത.

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും കാണും; കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് ബിജെപി

യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ് എന്ന ഖ്യാതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുന്നത്. യൂട്യൂബിൽ ഹിറ്റടിച്ചിരിക്കുന്നത് നരേന്ദ്ര മോദി ചാനലാണ്. യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്‍റെ കാര്യത്തിൽ മോദി ചാനൽ മറ്റ് ലോക നേതാക്കളുടെ ചാനലുകളെക്കാൾ ബഹുദൂരം മുന്നിലാണ്. മോദി ചാനൽ രണ്ട് കോടി പിന്നിട്ടപ്പോൾ 64 ലക്ഷം പേർ പിന്തുടരുന്ന മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ ചാനൽ ആണ് രണ്ടാമതുള്ളത്.

യൂ ട്യൂബ് വീഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മോദി ചാനൽ തന്നെയാണ് എപ്പോഴും മുന്നിലെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇതിന് പിന്നാലെയാണ് 2 കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും നരേന്ദ്ര മോദി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്.  4.5 ബില്യൺ (450 കോടി) വീഡിയോ കാഴ്‌ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ട് മോദി ചാനലിന്. സബ്സ്ക്രൈബേഴ്സ്, വീഡിയോ കാഴ്‌ചകൾ, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം മോദി ചാനൽ തന്നെയാണ് യൂട്യൂബിൽ മുന്നിൽ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios