Asianet News MalayalamAsianet News Malayalam

കിഴക്കന്‍ ഏഷ്യയുടെ വികസനത്തിനായി റഷ്യക്ക് 7000 കോടി വായ്പ വാഗ്ദാനം ചെയ്ത് മോദി

വ്ലാദിവോസ്ടോകില്‍ നടന്ന അഞ്ചാമത് ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്‍റെ പ്ലീനറി സെഷനിലാണ് മോദിയുടെ പ്രഖ്യാപനം.

PM Narendra Modi says India will offer $1 billion loan to Russia
Author
Moscow, First Published Sep 5, 2019, 7:00 PM IST

മോസ്കോ: കിഴക്കന്‍ ഏഷ്യയുടെ വികസനത്തിന് ഒരു ബില്ല്യണ്‍ ഡോളര്‍(7000 കോടി രൂപ) റഷ്യക്ക് വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കനേഷ്യയുടെ വികസനത്തിനായി സഹായം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 'ആക്ട് ഈസ്റ്റ്' നയത്തിന്‍റെ ഭാഗമായി കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കിഴക്കനേഷ്യയുടെ വികസനത്തിനായി ഇന്ത്യയും റഷ്യയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

റഷ്യയിലെ വ്ലാദിവോസ്ടോകില്‍ നടന്ന അഞ്ചാമത് ഈസ്റ്റേണ്‍ എക്കണോമിക് ഫോറത്തിന്‍റെ പ്ലീനറി സെഷനിലാണ് മോദിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ സാമ്പത്തിക നയത്തിന്‍റെ പുതിയ ദിശയിലാണ്. 2024ല്‍ ഇന്ത്യയെ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്‍റെ വികസനത്തിനായി മോദി റഷ്യയുടെ പിന്തുണ തേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios