ന്യൂയോര്‍ക്ക്: താലിബാനില്‍ ചേരാനായി പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്ന ന്യൂയോര്‍ക്ക് സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റില്‍. അഫ്ഗാന്‍ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ഡെലോവര്‍ മുഹമ്മദ് ഹുസ്സൈനെ എന്നയാളെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 

അമേരിക്കന്‍ സൈനികരെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹുസ്സൈന്‍ ഭീകര സംഘടനയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2018-ന്‍റെ അവസാനത്തോടെ അമേരിക്കന്‍ സൈന്യത്തിനെതിരെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ താലിബാനില്‍ ചേരണമെന്ന് ഹുസ്സൈന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.