Asianet News MalayalamAsianet News Malayalam

കൊറോണ രോഗികളെ കണ്ടെത്താന്‍ പുതിയ വിദ്യ; 'സ്മാർ‌ട്ട് ഹെൽമെറ്റു'മായി പൊലീസ്, വീഡിയോ വൈറൽ

‌ജനക്കൂട്ടത്തില്‍ അസാധാരണമായ താപനിലയുള്ള ആളുകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തിലാണ് ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

police officers in china wearing smart helmet
Author
Beijing, First Published Mar 7, 2020, 10:44 PM IST

ബീജിങ്: കൊറോണ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിനിടെ വൈറസ് ബാധയെ ചെറുക്കുന്നതിനായി നൂതന വിദ്യയുമായി ചൈന. സ്മാര്‍ട്ട് നെറ്റ് വര്‍ക്ക് സംവിധാനമുള്ള പുതിയ ഹെല്‍മറ്റാണ് ഇതിനായി അധികൃത​ർ കണ്ടെത്തിയത്. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി പങ്കുവച്ച ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

‌ജനക്കൂട്ടത്തില്‍ അസാധാരണമായ താപനിലയുള്ള ആളുകളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന വിധത്തിലാണ് ഹെല്‍മറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് ഉപയോഗപ്രദമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ 'സ്മാര്‍ട്ട് ഹെല്‍മെറ്റ്' ഉപയോഗിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് പീപ്പിള്‍സ് ഡെയ്‌ലി പങ്കുവച്ചത്.  ർകൊറോണ വൈറസ് ബാധിച്ചവരെ തിരിച്ചറിയാന്‍ 'ഇന്‍ഫ്രാറെഡ് ടെമ്പറേച്ചര്‍ ഡിറ്റക്ടറും കോഡ് റീഡ് ക്യാമറകളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ചൈനക്ക് അനുയോജ്യമാണെന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തത്. പനിയുള്ളവര്‍ അഞ്ച് മീറ്റര്‍ ചുറ്റളവില്‍ എത്തിയാല്‍ അലാറാം മുഴങ്ങുന്ന തരത്തിലാണ് ഹെല്‍മെറ്റ് സജ്ജമാക്കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios