റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലരണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നത്.

യുക്രൈന്‍ ജനത നേരിടുന്ന പീഡനത്തില്‍ അവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഹൃദയം എന്നും അവര്‍ക്കൊപ്പമായിരുന്നു. പ്രത്യേകിച്ച് നിരന്തരമായി ബോംബിഗ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പമെന്നാണ് മാര്‍പാപ്പ ബുധനാഴ്ട നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വ്യക്തമാക്കിയത്. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം പുനസ്ഥാപിക്കണെമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലരണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നത്. ന്യൂക്ലിയര്‍ പോരാട്ടങ്ങളിലേക്ക് യുദ്ധം ഉയരുമോയെന്ന ഭീതിയും മാര്‍പാപ്പ മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ റഷ്യന് പ്രസിഡന്റിന്‍റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ വൈകിയതിന് മാര്‍പാപ്പ വിമര്‍ശനം നേരിടുന്നുണ്ട്.

Scroll to load tweet…

യുദ്ധം തുടങ്ങി നാളുകള്‍ പിന്നിട്ട ശേഷം കഴിഞ്ഞ മാസമാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിനോട് അക്രമം അവസാനിപ്പിക്കണമെന്ന് പേരെടുത്ത് പറഞ്ഞ് മാര്‍പാപ്പ ആവശ്യപ്പെട്ടത്. യുക്രൈനിലെ അധിനിവേശത്തിനിടയില്‍ സംഭവിക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും വേട്ടയാടുന്നുവെന്ന് വിശദമാക്കിയായിരുന്നു മാര്‍പാപ്പയുടെ അപേക്ഷ. യുക്രൈനിലെ 4 പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യയുടെ നടപടിക്ക് പിന്നാലെയായിരുന്നു ഇത്.