ജപ്പാൻ: അണുവായുധങ്ങൾ ഉയർത്തിക്കാണിച്ചുളള രാഷ്ട്രഭരണം അവസാനിപ്പിക്കാൻ രാഷ്ട്രത്തലവൻമാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയതായിരുന്നു പാപ്പ. നാ​ഗസാക്കിയിലും ഹിരോഷിമയിലും അണുവായുധ വിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് പാപ്പയുടെ സന്ദർശന ലക്ഷ്യം. ലോകരാജ്യങ്ങളിൽ അണുവായുധം മൂലം കഷ്ടതയനുഭവിക്കുന്ന ന​ഗരങ്ങളിൽ പാപ്പ സന്ദർശനം നടത്തും.

സഹജീവികൾക്ക് മേൽ പ്രയോ​ഗിച്ച മനുഷ്യഭീകരതയുടെ അടയാളമാണ് നാ​ഗസാക്കി. അണുവായുധങ്ങൾ മനുഷ്യരാശിയുടെ സുരക്ഷ ഇല്ലാതാക്കിയെന്നും അഭിവൃദ്ധിക്കുള്ള സമ്പത്ത് പാഴാക്കുന്നതായും പാപ്പ പറഞ്ഞു. നാ​ഗസാക്കിയിലെ സ്മാരകങ്ങളിൽ പുഷ്പചക്രമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ജപ്പാനിലെ ടോക്കിയോ, നാ​ഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളിലാണ് പാപ്പ സന്ദർശനം നടത്തുന്നത്.