ക്രൈന്‍: തന്‍റെ ചിത്രങ്ങള്‍ എവിടെയും പ്രദര്‍ശിപ്പിക്കരുതെന്ന് ഉക്രൈന്‍റെ പുതിയ രാഷ്ട്ര തലവന്‍ വൊളോദിമിര്‍ സെലന്‍സ്കി. എന്‍റെ ചിത്രം നിങ്ങളുടെ ഓഫീസിൽ വയ്ക്കരുത്. പ്രസിഡന്‍റ് എന്നതൊരു ബിംബമോ പ്രതിഷ്ഠയോ ഛായാചിത്രമോ അല്ല. പകരം നിങ്ങളുടെ മക്കളുടെ ചിത്രങ്ങൾ അവിടെ തൂക്കൂ. എന്നിട്ട് നിങ്ങളോരോ തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ആ ചിത്രങ്ങളിലേക്ക് നോക്കൂ ഒരു പൊതു ചടങ്ങില്‍ പുതിയ പ്രസിഡന്‍റ് പറഞ്ഞു.

ഉക്രൈന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ടെലിവിഷന്‍ കൊമേഡിയനായ വൊളോദിമിര്‍ സെലന്‍സ്കി 70 ശതമാനം വോട്ട് നേടിയാണ് വിജയം കൈവരിച്ചത്. 
രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ പ്രവര്‍ത്തകനാണ് സെലന്‍സ്കി. ആദ്യമായാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഒരു ടിവി സീരിയലില്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റായി അഭിനയിക്കുക മാത്രമാണ് അദ്ദേഹത്തിന് രാഷ്ട്രീയവുമായുള്ള ബന്ധം. 

മുന്‍ രാഷ്ട്രതലവന്‍  പൊറേഷെങ്കോയോടുള്ള അതൃപ്തിയാണ് സെലന്‍സ്കിക്ക് ജനം വോട്ടു ചെയ്യാനുണ്ടായ കാരണമെന്നാണ് വിലയിരുത്തല്‍. 2014 മുതല്‍ അധികാരത്തിലുണ്ടായിരുന്ന പൊറേഷെങ്കോയ്ക്ക് 25 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 

പ്രതിസന്ധിയില്‍ മുങ്ങിയ ഉക്രൈനില്‍ അഴിമതിയും യുദ്ധഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ ഭരണം കൃത്യമായി നിരി‍വ്വഹിക്കാന്‍ രാഷ്ട്രീയ പരിചയമില്ലാത്ത പുതിയ പ്രസിഡന്‍റിന് കഴിയുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.