Asianet News MalayalamAsianet News Malayalam

പള്ളിയുടെ പണം മോഷ്ടിച്ച് വീട്ടില്‍ സെക്സ് പാര്‍ട്ടികള്‍ നടത്തിയ വൈദികന്‍ അറസ്റ്റില്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്ന സ്പഗ്നേസി തന്‍റെ 26-ാം വയസില്‍ പഠനം ഉപേക്ഷിച്ചാണ് വൈദികനാകാന്‍ തീരുമാനിച്ചത്. മറ്റുള്ളവര്‍ക്കായി ജീവിക്കുമ്പോള്‍ തനിക്ക് കൂടുതല്‍ സന്തോഷം ലഭിക്കുമെന്ന് വൈദികന്‍ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

priest allegedly stole church funds for sex parties
Author
Prato, First Published Sep 23, 2021, 8:00 PM IST

പ്രാറ്റോ: ഇടവകക്കാര്‍ സംഭാവനയായി നല്‍കുന്ന പണം ഉള്‍പ്പെടെ മോഷ്ടിച്ച് മയക്കുമരുന്ന് ഉപയോഗം നിറഞ്ഞ ആഡംബര സ്വവർഗ്ഗ ലൈംഗിക പാർട്ടികള്‍ നടത്തിയ വൈദികനെ വീട്ടുതടങ്കലിലാക്കി. പള്ളിയില്‍ നിന്ന് 117,000 ഡോളര്‍ മോഷ്ടിച്ച് വൈദികന്‍ സ്വന്തം വീട്ടില്‍ പാര്‍ട്ടികള്‍ നടത്തിയെന്നാണ് ആരോപണം. ഇറ്റലിയിലെ പ്രാറ്റോയില്‍ റോമന്‍ കാത്താലിക് വൈദികന്‍ റവ. ഫ്രാന്‍സെസ്കോ സ്പഗ്നേസി ആണ് അറസ്റ്റിലായത്.

പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ നടത്തുന്നതിനാല്‍ പ്രദേശത്ത് വളരെ അറിയപ്പെട്ടിരുന്ന വൈദികനാണ് ഫ്രാന്‍സെസ്കോ സ്പഗ്നേസി. ഫ്രാന്‍സെസ്കോയ്ക്കൊപ്പം താമസിക്കുന്നയാള്‍ നെതര്‍ലാന്‍ഡ്സില്‍ നിന്ന് ഡേറ്റ് റേപ്പ് ഡ്രഗ് ജിഎച്ച്ബി ഇറക്കുമതി ചെയ്തതായി വിവരം പൊലീസിന് ലഭിച്ചതാണ് അറസ്റ്റിലേക്ക് വഴിവെച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളം വൈദികന്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യുകയാണ് പൊലീസ്. വീട്ടിലേക്ക് ആളുകളെ ക്ഷണിക്കാന്‍ വൈദികനും കൂടെയുള്ള ആളും ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകള്‍ ഉപയോഗിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥി ആയിരുന്ന സ്പഗ്നേസി തന്‍റെ 26-ാം വയസില്‍ പഠനം ഉപേക്ഷിച്ചാണ് വൈദികനാകാന്‍ തീരുമാനിച്ചത്. മറ്റുള്ളവര്‍ക്കായി ജീവിക്കുമ്പോള്‍ തനിക്ക് കൂടുതല്‍ സന്തോഷം ലഭിക്കുമെന്ന് വൈദികന്‍ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരിഷിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സ്പഗ്നേസി പിന്‍വലിച്ച 117,000 ഡോളര്‍ മയക്കുമരുന്ന് വാങ്ങുന്നതിനായി ചെലവഴിച്ചുവെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രീസ്റ്റ് ഫണ്ടുകള്‍ ബിഷപ്പ് മരവിപ്പിച്ചതോടെ സ്പഗ്നേസി കുര്‍ബ്ബാന സംഭാവനകള്‍ മോഷ്ടിച്ചു തുടങ്ങി. ഒപ്പം പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് എന്ന് വിശ്വസിപ്പിച്ച് ഇടവകക്കാരില്‍ നിന്നും പണം ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios