ബ്രിസ്ബെയ്ന്‍: സ്നൂക്കര്‍ കളിക്കുന്ന ഒരു കൂട്ടം ആളുകളെ അമ്പരപ്പിച്ച് പൂളിനുള്ളില്‍ ഒരു അതിഥി. സ്നൂക്കര്‍ പൂളിനുള്ളില്‍ നിന്ന് തല പുറത്തിട്ടുനോക്കുന്ന ആളെ കണ്ട് എല്ലാവരും ഒന്നു നടുങ്ങി. ഒരു വലിയ പാമ്പായിരുന്നു അത്.

ഓസ്ട്രേലിയയിലാണ് സംഭവം. ബ്രിസ്ബെയ്നിലെ സ്നേക്ക് കാച്ചേഴ്സ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഇവര്‍ തന്നെയാണ് തങ്ങളുടെ ഫേസ്ബൂക്ക് പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. 

സ്നൂക്കര്‍ പൂള്‍ പോക്കറ്റില്‍ കയ്യിടും മുമ്പ് പരിശോധിക്കുക എന്ന കുറിപ്പോടെയാണ് അവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രം 4000ലേറെ പേരാണ് ഷെയര്‍ ചെയ്തത്. നല്ല 'ക്യൂട്ട്' പാമ്പെന്നാണ് മിക്കവരും കമന്‍റ് ചെയ്യുന്നത്. ഓസ്ട്രേലിയയില്‍ സാധാരണമായി കണ്ടുവരുന്ന വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട കാര്‍പ്പെറ്റ് പാമ്പാണ് ഇത്.