Asianet News MalayalamAsianet News Malayalam

എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം

Queen Elizabeth battled painful cancer in the final year of her life claims upcoming book
Author
First Published Nov 26, 2022, 6:00 AM IST

എലിസബത്ത് രാജ്ഞി അവസാന കാലത്ത് ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബുക്ക്. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്തായ ഗെയില്‍സ് ബ്രാന്‍ഡെര്‍ത്ത്  പുറത്തിറക്കുന്ന ബുക്കിലാണ് വെളിപ്പെടുത്തലുള്ളത്. ബോണ്‍ മാരോ ക്യാന്‍സറിന്‍റെ പിടിയിലായിരുന്നു അവസാന കാലത്ത് എലിസബത്ത് രാജ്ഞിയെന്നാണ് എലിസബത്ത് ആന്‍ ഇന്‍റ്മേറ്റ് പോര്‍ട്രെയിറ്റ് എന്ന പുസ്തകത്തില്‍ വിശദമാക്കുന്നത്. ബ്രിട്ടീഷ് രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം.

എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് നടക്കാന്‍ ബുദ്ധിമുട്ടും ശരീര ഭാരം നഷ്ടപ്പെടാന്‍ കാരണമായതും മൈലോമ കാരണമായെന്നും ബുക്ക് വിശദമാക്കുന്നു. എല്ലുകളില്‍ അതി കഠിനമായ വേദനയാണ് രാജ്ഞി നേരിട്ടിരുന്നതെന്നും ബുക്ക് അവകാശപ്പെടുന്നുണ്ട്. ലോക്ഡൌണ്‍ കാലത്ത് രാജ്ഞിക്ക് കൂട്ടായത് ഫിലിപ്പ് രാജകുമാരനായിരുന്നുവെന്നും ബുക്ക് വാദിക്കുന്നു. രാജ്ഞിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബര്‍ 8 ന് 3.10 നാണ് രാജ്ഞിയുടെ മരണസമയം എന്നാണ് നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്കോട്ട്ലാന്‍ഡ് അവകാശപ്പെടുന്നത്.

ഫിലിപ്പ് രാജകുമാരന്‍റെ മരണശേഷം രാജ്ഞിയില്‍ നിസംഗതാ ഭാവം പ്രകടമായി കാണാമായിരുന്നുവെന്നും ബുക്ക് വിശദമാക്കുന്നു. ഇടുപ്പിനും നടുവിനുമായിരുന്നു ക്യാന്സര്‍ മൂലമുള്ള അതികഠിനമായ വേദന രാജ്ഞി സഹിച്ചുവെന്നും ആത്മകഥാ വിഭാഗത്തിലുള്ള ബുക്ക് അവകാശപ്പെടുന്നു. കിരീട ധാരണം നടന്നതിന്റെ എഴുപതാം വർഷത്തിലാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്.

2015 ൽ തന്നെ ഏറ്റവും അധികം കാലം ബ്രിട്ടീഷ് രാജവംശത്തിന്റെ പരമാധികാരിയായി ഇരുന്നു എന്ന റെക്കോര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു. 70 വര്‍ഷമാണ് എലിസബത്ത് രാജ്ഞിയായി തുടര്‍ന്നത്.  സ്കോട്ട്ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു രാജ്ഞിയുടെ  അവസാന നിമിഷങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ രാജ്ഞി ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു.

Follow Us:
Download App:
  • android
  • ios