വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. 

ദില്ലി: പ്രമുഖയുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനല്‍ ഇടമറുക്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇൻ്റർനാഷണല്‍ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക