വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും റോമിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്രവാസി മലയാളികളുടെ ഐക്യവും കേരളത്തിന്റെ സാംസ്കാരിക ബന്ധങ്ങളും ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
റോം: വേൾഡ് മലയാളി കൗൺസിൽ റോം പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും റോമിൽ ഉജ്ജ്വലമായ സ്വീകരണം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ (മീഡിയ ഫോറം) ഫ്രാൻസിസ് ക്ലീറ്റസ്, ദീപികയുടെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ സാന്താ മോണിക്ക ഡയറക്ടർ ഡെന്നി തോമസ്, ദീപിക വൈസ് ചെയർമാൻ ഡേവിസ് എടക്കുളത്തൂർ, ദീപിക ഡയറക്ടർ ബെന്നി പുളിക്കര എന്നിവർ റോമിൽ നടന്ന സ്വീകരണത്തിൽ പങ്കെടുത്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അംബാസഡർ ജോണി കുരുവിളയുടെ മേൽനോട്ടത്തിലാണ് സ്വീകരണവും ആദരവും സംഘടിപ്പിച്ചത്. വേൾഡ് മലയാളി കൗൺസിൽ ഇറ്റലി റോം പ്രൊവിൻസിന്റെ പ്രധാന ഭാരവാഹികളായ ജെജി മാന്നാർ (ചെയർമാൻ), ജോബി ആണ്ടുകുന്നേൽ (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറൽ സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറർ) വൈസ് ചെയർമാൻ ജോമോൻ ബിനു പനച്ചവിള ടോണി തുമ്പുകൽ ബെന്നി ജോസഫ് ജിമ്മി തോമസ് എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. മുൻ ലോകസഭാംഗങ്ങളായ എബിൻ പരിക്ക പള്ളി ബെന്നി വെട്ടിയാടാൻ അനിതാ പുല്ലയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ബന്ധങ്ങൾ ആഗോളതലത്തിൽ ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം സംഗമങ്ങൾ സഹായകരമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.


