ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. അമേരിക്കൻ സൈന്യം തങ്ങുന്ന ബലാദ് എയർബേസിലേക്ക് ആക്രമണം നടന്നതായാണ് അന്തർദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഏഴ് മിസൈലുകൾ പതിച്ചെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.