നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിലെത്തുന്ന ഇടപാടുകാരെ അതിഥികളെന്ന പേരിൽ താഴത്തെ നിലളിൽ താമസിപ്പിക്കും. പിന്നീട് ഇവിടെ നിന്നും മുകളിലെ നിലയിലെത്തിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്.
വിർജീനിയ: യുഎസിലെ വിർജീനിയയിൽ ഹോട്ടൽ മുറി കേന്ദ്രീകരിത്ത് പെൺവാണിഭവും മയക്കുമരുന്ന് വിൽപ്പനയും നടത്തിയ ഇന്ത്യൻ വംശജരായ ദമ്പതിമാർ അറസ്റ്റിൽ. ദമ്പതിമാരായ തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരും മാർഗോ പിയേഴ്സ് (51), ജോഷ്വ റെഡിക് (40), റഷാർഡ് സ്മിത്ത് (33) എന്നിവരുമടക്കം 5 പേരാണ് അറസ്റ്റിലായത്. ഇടപാടുകാർക്കിടയിൽ കോശ ശർമ്മ 'മാ' എന്നും തരുൺ ശർമ്മ 'പോപ്പ്' എന്നുമാണ് അറിയപ്പെട്ടിരുന്നത്. ലീസിനെടുത്ത് നടത്തിയിരുന്ന ഹോട്ടലിലെ മൂന്നാം നില കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടന്നിരുന്നത്. എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചത്.
ലൈംഗിക ബന്ധത്തിന് 80 ഡോളർ മുതൽ 150 ഡോളർവരെയാണ് ഈടാക്കിയിരുന്നതെന്ന് പൊലീസ് പുറത്ത് വിട്ട രേഖകളിൽ പറയുന്നു. സ്ത്രീകളെ ഹോട്ടലിന് പുറത്ത് പോകാൻ പോലും അനുവാദിക്കാതെ കടുത്ത ശാരീരിക പീഡനത്തിന് ഇരയാക്കായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വിർജീനിയയിൽ റെഡ് കാർപെറ്റ് ഇൻ എന്ന പേരിൽ ബിസിനസ് നടത്തുകയായിരുന്നു ദമ്പതിമാരടങ്ങുന്ന സംഘം. ലീസിനെടുത്ത ഹോട്ടലിൽ മൂന്നാം നില കേന്ദ്രീകരിച്ചായിരുന്ന് നിയമവിരുദ്ധ ഇടപാടുകൾ നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഹോട്ടലിലെ താഴത്തെ നിലകളിൽ ഇടപാടുകാരെ താമസിപ്പിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രവർത്തനമെന്ന് പൊലീസ് കണ്ടെത്തി.
നേരത്തെ നിശ്ചയിച്ച പ്രകാരം ഹോട്ടലിലെത്തുന്ന ഇടപാടുകാരെ അതിഥികളെന്ന പേരിൽ താഴത്തെ നിലളിൽ താമസിപ്പിക്കും. പിന്നീട് ഇവിടെ നിന്നും മുകളിലെ നിലയിലെത്തിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. ഹോട്ടൽ കേന്ദ്രീകരിത്ത് നടക്കുന്ന തരുണും കോശയും ലാഭവിഹിതം കൈപ്പറ്റിയിരുന്നതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. രഹസ്യ വിവരത്തെതുടർന്ന് 2025 മെയ് മുതൽ വിവിധ കാലയളവിൽ എഫ്ബിഐയുടെ രഹസ്യ ഏജന്റുമാർ ലൈംഗിക തൊഴിലാളികളായും ഉപഭോക്താക്കളായും വേശ്യാലയ ഉടമകളായുമൊക്കെ ഹോട്ടലിൽ ഒമ്പത് തവണ സന്ദർശനം നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഒടുവിൽ ഹോട്ടലിൽ ഫെഡറൽ, പ്രാദേശിക ഏജന്റുമാർ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


