റോക്കറ്റ് പതിച്ചപ്പോഴും നമസ്‌കാരം തുടര്‍ന്നെന്നും പ്രസിഡന്റ് ഗനി പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു.
കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഈദ് പ്രാര്‍ത്ഥനക്ക് സമീപം റോക്കറ്റുകള്‍ പതിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രാര്‍ത്ഥന നടക്കുന്ന കാബൂളിലെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്‌സായി പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കള്‍ പ്രസിഡന്റിന്റെ വസതിയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ
റോക്കറ്റ് പതിച്ചപ്പോഴും നമസ്‌കാരം തുടര്‍ന്നെന്നും പ്രസിഡന്റ് ഗനി പ്രസംഗിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു.
അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. നിരവധി നഗരങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാനില്‍ താലിബാന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശപ്പെട്ടു. മുമ്പും അഫ്ഗാന്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
