ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്
യുക്രൈൻ: യുക്രൈൻ (ukraine)അധിനിവേശം ശക്തമാക്കി റഷ്യ(russia). യുദ്ധം (war)തുടങ്ങി ആറാം ദിവസവും അതിരൂക്ഷമായി ആക്രമണം റഷ്യ തുടരുകയാണ്.കേഴ്‌സൻ നഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഖർകീവിൽ സർക്കാർ മന്ദിരങ്ങൾ തകർക്കാൻ ആണ് റഷ്യയുടെ ശ്രമം. പ്രദേശത്ത് ഷെല്ലാക്രമണം തുടരുകയാണ്
കീവിനടത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായിരുന്നു. ബ്രോവറി മേയർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ സുരക്ഷിതമായി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.ഖാർകീവിൽ ഷെല്ലാക്രമണം തുടരുകയാണ്.മേയർക്കും പരിക്കെന്ന് റിപ്പോർട്ട് ഉണ്ട്കൂടുതൽ മേഖലകളിലേക്ക് റഷ്യ സൈന്യത്തെ വിന്യസിച്ചതോടെ സാധാരണക്കാർക്ക് ആക്രമണത്തിൽ പരിക്കേൽക്കാനുള്ള സാധ്യത ഏറി.
ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ അടിയന്തരമായി കീവ് വിടണമെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം കീവിൽ നിന്ന് രക്ഷപ്പെടുന്നവർക്കായി യുക്രൈൻ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരുന്നു.
ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും യുക്രൈനിലെ റഷ്യ ആക്രമണം രൂക്ഷമായി തുടരുന്നതിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ബെലാറൂസിൽ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചർച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും യുക്രൈൻ പ്രസിഡണ്ട് സെലൻസ്കി വ്യക്തമാക്കി. .റഷ്യ യുക്രൈൻ രണ്ടാം ഘട്ട സമാധാന ചർച്ച വൈകാതെ ഉണ്ടായേക്കും.
യുക്രൈനിൽ നിന്ന് മലയാളികളെ രക്ഷിക്കാനുള്ള ഓപറേഷൻ ദൗത്യം കേന്ദ്ര സർക്കാർ വിപുലീകരിക്കുകയാണ്. നാല് കേന്ദ്രമന്ത്രിമാർ നേരിട്ട് യുക്രൈൻ അതിർത്തികളിലെത്തി രക്ഷാദൗത്യത്തെ ഏകോപിപ്പിക്കും. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി,വരുൺ ഗാന്ധി, കിരൺ റിജിജു,ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് അതിർത്തികളിലേക്ക് പോകുന്നത്.
റൊമാനിയയിൽ നിന്നും 182 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് രാവിലെ മുംബൈയിൽ എത്തിയിരുന്നു. 3 മലയാളികളും ഇക്കൂട്ടത്തിലുണ്ട്. മുംബൈയിൽ എത്തുന്ന രണ്ടാമത്തെ വിമാനമാണിത്.
എയർ ഇന്ത്യ , ഇൻഡിഗോ, സ്പൈസ് ജെറ്റ് അടക്കം വിമാനങ്ങൾക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ രക്ഷാ ദൗത്യമായ ഓപറേഷൻ ഗംഗയിൽ വ്യോമസേനയും പങ്കാളികളാകുകയാണ്. വ്യോമ സേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് രക്ഷാ ദൗത്യത്തിനായി അയയ്ക്കുക. ഇതിനായി പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ യുക്രൈനിൽ മൾഡോവ അതിർത്തി കടന്ന ഇന്ത്യൻ വിദ്യാർഥികൾ എന്തു ചെയ്യുമെന്നറിയാതെ ആശയക്കുഴപ്പത്തിൽ ആണ്.
യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നിർദേശമൊന്നുമില്ലെന്ന് വിദ്യാർഥികൾ പറയുന്നു. രണ്ടു ദിവസമായി വിദ്യാർഥികൾ മൾഡോവയിൽ കഴിയുകയാണ്. ഉദ്യോഗസ്ഥരാരും എത്തിയിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു
റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎൻ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാർച്ച് 7ന് അകം രാജ്യം വിടാൻ നിർദേശം നൽകിയട്ടുണ്ട്.റഷ്യൻ നയതന്ത്രജ്ഞർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനിടെ സമ്പൂർണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്ന് റഷ്യ പ്രതികരിച്ചു.
കീവ് നഗരത്തിൽ സൈന്യത്തിനൊപ്പം പ്രതിരോധത്തിന് പരമാവധി പേരെ പരിശീലിപ്പിക്കുകയാണ് യുക്രൈൻ സൈന്യം. സാധാരണ പൗരന്മാരടക്കമുള്ളവരാണ് സൈന്യത്തിനൊപ്പം പ്രതിരോധത്തിന് എത്തുന്നത്. കടന്നുകയറുന്ന റഷ്യൻ സൈന്യത്തെ എല്ലാ വിധത്തിലും പ്രതിരോധിക്കുകയാണ് യുക്രൈൻ ജനതയും. ബെർഡിയാൻസ് മേഖലയിൽ തടഞ്ഞിട്ട റഷ്യൻ സൈനിക വാഹനത്തിന് മുന്നിൽ കൂട്ടമായി നിന്ന് യുക്രൈൻ ദേശീയഗാനമാലപിക്കുന്ന ജനങ്ങളുടെ വീഡിയോ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്.
അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക് ഒപ്പം ചേര്‍ന്ന് യുക്രൈനെ ആക്രമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. കിഴക്കന്‍ പട്ടണമായ ബെര്‍ഡിയന്‍സ്‌ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളില്‍ 350 യുക്രൈന്‍കാര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകള്‍ ആക്രമിച്ചത് അടക്കം റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈന്‍ പുറത്തുവിട്ടു.
ഉപരോധങ്ങള്‍ക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിര്‍ത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകന്‍ എന്ന പ്രതിച്ഛായ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തി. 90 ശതമാനം യുക്രൈന്‍കാര്‍ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുന്‍പ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലന്‍സ്‌കിയുടെ ജനപ്രീതി.
