കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ദ്യ വ​നി​താ സം​വി​ധാ​യി​ക​യും പ്ര​മു​ഖ ന​ടി​യു​മാ​യ സ​ബ സ​ഹ​റി​ന് വെ​ടി​യേ​റ്റു. അഫ്ഗാന്‍ തലസ്ഥാനമായ കാ​ബൂ​ളി​ൽ കാ​റി​ൽ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ അ​ക്ര​മി​ക​ൾ കാ​റി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു- സ​ബ​യു​ടെ ഭ​ർ​ത്താ​വ് എ​മ​ൽ സാ​കിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വെ​ടി​യേ​റ്റി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് സ​ബ. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ് അ​വ​ർ. കാ​ബൂ​ളി​ന്‍റെ പ​ടി​ഞ്ഞാ​റ് സ​ബ​യു​ടെ താ​മ​സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ഈ ​സ​മ​യം കാ​റി​ൽ അ​ഞ്ച് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ബ​യും ഒ​രു കു​ട്ടി​യും ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ഡ്രൈ​വ​റു​മാ​യി​രു​ന്നു കാ​റി​ൽ. വെ​ടി​വ​യ്പി​ൽ കു​ട്ടി​ക്കും ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല.

സ​ബ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി അ​ഞ്ച് മി​നി​റ്റി​നു​ശേ​ഷം വെ​ടി​യൊ​ച്ച കേ​ട്ട​താ​യി സാ​കി പ​റ​ഞ്ഞു. സ​ബ​യെ വി​ളി​ച്ച​പ്പോ​ൾ വ​യ​റ്റി​ൽ വെ​ടി​യേ​റ്റ​താ​യി അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ താ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. 

എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി മ​ന​സി​ലാ​യി. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​തി​നു ശേ​ഷം ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. സ​ബ സ​ഹ​റി​ന്‍റെ വയറില്‍ ഓപ്പറേഷന്‍ വിജയകരമായി കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയോ വ്യക്തമല്ല.

അഫ്ഗാനിസ്ഥാനില്‍ കലാകാരന്മാര്‍ക്കെതിരെയും, സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയും വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ അക്രമികളെ പിടികൂടാന്‍ അഫ്ഗാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.