Asianet News MalayalamAsianet News Malayalam

2013ൽ 610 കിലോ ഭാരം, ഇപ്പോൾ വെറും 63.5 കിലോ, ജീവിതം തിരികെപ്പിടിച്ച് ഖാലിദ്, നന്ദി അബ്ദുള്ള രാജാവിന്!

കർശനമായ ചികിത്സയും ഭക്ഷണക്രമവും ഏർപ്പെടുത്തുന്നതിനായി 30 മെഡിക്കൽ പ്രൊഫഷണലുകളുടെ സംഘത്തെ നിയോ​ഗിച്ചു.

Saudi Boy Khalid bin Mohsen Loses Over 500 Kilos After Former King Steps In To Help
Author
First Published Aug 14, 2024, 8:31 PM IST | Last Updated Aug 14, 2024, 8:35 PM IST

റിയാദ്: ജീവിച്ചിരുന്നവരിൽ ഏറ്റവും ഭാരമേറിയ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരിയുടെ ശരീര ഭാ​രം 542 കിലോ കുറച്ചു. ഭാരം കുറഞ്ഞതിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിനും ഖാലിദ് സൗദി അറേബ്യയിലെ മുൻ രാജാവ് അബ്ദുള്ളയ്ക്ക് നന്ദി പറഞ്ഞു. 2013-ൽ 610 കിലോഗ്രാം ഭാരമായിരുന്നു ഖാലിദിനുണ്ടായിരുന്നത്. മൂന്ന് വർഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കേണ്ടി വന്നു. ഖാലിദിൻ്റെ ദുരവസ്ഥ കണ്ടറിഞ്ഞ അബ്ദുള്ള രാജാവ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്നു. രാജാവ് ഖാലിദിന് മികച്ച വൈദ്യസഹായം സൗജന്യമായി ലഭ്യമാക്കി.

ഖാലിദിനെ ജസാനിലെ വീട്ടിൽ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. ഫോർക്ലിഫ്റ്റും പ്രത്യേകം രൂപകൽപ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കർശനമായ ചികിത്സയും ഭക്ഷണക്രമവും ഏർപ്പെടുത്തുന്നതിനായി 30 മെഡിക്കൽ പ്രൊഫഷണലുകളുടെ സംഘത്തെ നിയോ​ഗിച്ചു. ഗ്യാസ്ട്രിക് ബൈപാസ് സർജറി, കസ്റ്റമൈസ്ഡ് ഡയറ്റ്, എക്സർസൈസ് പ്ലാൻ, ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകൾ എന്നിവ ഖാലിദിൻ്റെ ചികിത്സയിൽ ഉൾപ്പെടുത്തി. പ്രമുഖ ആരോ​ഗ്യ വിദ​ഗ്ധരുടെ പിന്തുണയോടെ, ഖാലികദിൽ അവിശ്വസനീയമായ മാറ്റം കണ്ടുതുടങ്ങി.

Read More... Weight Loss Stories : വെയ്റ്റ് ലോസ് സീക്രട്ട് പറഞ്ഞ് തരാമോ എന്ന് ചോദിക്കുന്നവരോട് ആനന്ദിന് പറയാനുള്ളത്...

വെറും ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിൻ്റെ പകുതിയോളം കുറഞ്ഞു. ഒരിക്കൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും ഭാരമേറിയ വ്യക്തിയും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വ്യക്തിയുമായിരുന്ന ഖാലിദ് ബിൻ മൊഹ്‌സെൻ ശാരി. 2023-ഓടെ, ഖാലിദ് 542 കിലോയിൽ നിന്ന്  63.5 കിലോഗ്രാം ആയി കുറഞ്ഞു. ഭാരം കുറഞ്ഞതോടെ ഒന്നിലധികം തവണ ചർമ്മ ശസ്ത്രക്രിയ വേണ്ടിവന്നു. ചർമ്മത്തിന് പുതിയ ശരീര രൂപവുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ ഭാരം ഇത്തരത്തിൽ മാറ്റം വരുന്നവരിൽ ഇത് സാധാരണമാണ്. 'സ്മൈലിംഗ് മാൻ' എന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് സ്റ്റാഫുകളും വിളിക്കുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios