കൊറോണ വ്യാപനം സൃഷ്ടിച്ച ഭീകരാവസ്ഥയ്ക്ക് ശേഷം ചൈനയില്‍ സ്കൂളുകളിലേക്ക് സാമൂഹ്യ അകലം പാലിക്കാനുള്ള കിരീടങ്ങളുമായി. ചെറിയ കുട്ടികളോട് അടുത്തിരിക്കരുത്, ഒരുമീറ്റര്‍ അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശം നല്‍കിയാലും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക അല്‍പം ക്ലേശകരമാണ്. മാസങ്ങള്‍ക്ക് ശേഷം സ്കൂളുകളിലേക്കെത്തുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി സാമൂഹ്യ അകലം പാലിക്കാനുള്ള നടപടികളാണ് സ്കൂളുകളില്‍ ചെയ്തിട്ടുള്ളത്. 

Image

ഇത്തരത്തില്‍ ഹാങ്സൌവിലെ കുട്ടികള്‍ ക്ലാസ് റൂമുകളിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യൂണിഫോമുകള്‍ക്ക് പുറമേ വ്യത്യസ്തമാര്‍ന്ന തൊപ്പികളാണ് കുട്ടികള്‍ ധരിച്ചിട്ടുള്ളത്. സോങ് രാജവംശത്തില്‍ ഉള്‍പ്പെട്ടവര്‍ പിറുപിറുക്കലുകള്‍ ചെറുക്കാന്‍ തലപ്പാവില്‍ ഉപയോഗിച്ചിരുന്ന ക്രമീകരണങ്ങള്‍ക്ക് സമാനമാണ് ഈ തൊപ്പികളും. ഒന്നാം ക്ലാസുകാര്‍ക്ക് ഈ തൊപ്പികളുടെ കൌതുകവും മാറിയിട്ടില്ല. സോങ് രാജവംശത്തില്‍ സുപ്രധാന യോഗങ്ങള്‍ക്ക് ഇടയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പിറുപിറുക്കലു രഹസ്യ സംഭാഷണങ്ങളും ഒഴിവാക്കാന്‍ തലപ്പാവില്‍ നിന്ന് നീണ്ടു നില്‍ക്കുന്ന ദണ്ഡ് പോലുള്ള വസ്തു തടസമായിരുന്നു.

Image

സമാനരീതിയില്‍ കുട്ടികളുടെ തൊപ്പികളില്‍ നിന്ന് നീണ്ട് നില്‍ക്കുന്ന രീതിയിലായുള്ള ക്രമീകരണം കുട്ടികളെ സ്വാഭാവികമായും സാമൂഹ്യ അകലം പാലിക്കാന്‍ ബാധ്യസ്ഥരാക്കുമെന്നാണ് നിരീക്ഷണം. ചൈനയിലെ വുഹാനിലാണ് 2019 ഡിസംബറില്‍ കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരിയായി പടര്‍ന്ന കൊവിഡ് ആഗോളതലത്തില്‍ 2.9 മില്യണ്‍ ആളുകളെയാണ് ഇതിനോടകം ബാധിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇതിനോടകം 27000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.