ഇന്ത്യ- പാക് നേതാക്കൻമാർ പരസ്പരം ഇരുന്ന്, കൈ കൊടുത്ത് നിലവിലെ പ്രശ്നങ്ങളും ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചർച്ചയിലൂടെ പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിക്കുന്നത്.


ലണ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ് സായി. ഇത്തരം ദുഷകരമായ സന്ദർഭങ്ങളിൽ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്നും മലാല ഇന്ത്യ-പാക് പ്രധാനമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലാണ് മലാല ഈകാര്യം വ്യക്തമാക്കിയത്.

"യുദ്ധക്കെടുതികളെ കുറിച്ച് അറിയാവുന്ന ആരും യുദ്ധം വേണമെന്നത് ശരിയായ തീരുമാനമെന്ന് പറയില്ല. ഒരിക്കൽ ആരംഭിച്ച് കഴിഞ്ഞാൽ പിന്നീട് അവസാനമില്ലാതെ അത് തുടർന്നുകൊണ്ടേയിരിക്കും. ലോകത്ത് നിലവിലുള്ള യുദ്ധംകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. നമുക്കിനിയുമൊരു യു​ദ്ധം വേണ്ട. ഒട്ടേറെപ്പേരുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് തടയാനായി ഇന്ത്യ-പാക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്ന് അന്താരാഷ്ട്രസമൂഹത്തോടും ആവശ്യപ്പെടുന്നു." മലാല ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യ- പാക് നേതാക്കൻമാർ പരസ്പരം ഇരുന്ന്, കൈ കൊടുത്ത് നിലവിലെ പ്രശ്നങ്ങളും ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചർച്ചയിലൂടെ പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിക്കുന്നത്. അതിർത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ജനങ്ങളുടെ ജീവിതത്തെകുറിച്ച് ഉത്‌കണ്‌ഠപ്പെടുന്നതായും മലാല കൂട്ടിച്ചേർത്തു.

 #SayNoToWarഎന്ന ഹാഷ്​ടാ​ഗോടുകൂടിയാണ് മലാല ട്വീറ്റ് ചെയ്തത്.