ചാരക്കണ്ണുകളുള്ള ഒരു പൂച്ചയുടെ ജഡമാണ് ആദ്യം കണ്ടത്, പണ്ട് പൂച്ചകളോട് ക്രൂരത ചെയ്ത യുവാവ് പത്തും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികളെ കൊലപ്പെടുത്തിയിരുന്നു. ഇതാണ് ഭീതിയുടെ കാരണം

ടോക്കിയോ: തെരുവുകളിൽ നിറയെ പൂച്ചകളുടെ വികൃതമാക്കപ്പെട്ട ജഡങ്ങൾ കണ്ട് ഭീതിയിലാണ്ടിരിക്കുകയാണ് ഒരു നഗരം. ദിവസങ്ങൾക്കിടയിൽ നിരവധി പൂച്ചകളുടെ ജഡങ്ങൾ കണ്ടെടുത്തതോടെ ജപ്പാനിലെ സൈതാമ എന്ന നഗരമാണ് ഭീതിയിലായിരിക്കുന്നത്. പത്തു ദിവസം മുമ്പാണ് ആദ്യമായി ഒരു പൂച്ചയുടെ ജഡം ഇവിടുത്തെ തെരുവിൽ കാണുന്നത്. ചാരക്കണ്ണുകളുള്ള ഈ പൂച്ചയുടെ ജഡം കണ്ടെടുക്കുന്നത് അറക്കാവാ എന്ന നദിയുടെ കരയിൽ നിന്നാണ്. ഈ സംഭവത്തിൽ മറ്റ് അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും പിന്നാലെയുണ്ടായ സംഭവങ്ങളാണ് നാടിനെയാകെ ഞെട്ടിച്ചത്.

നിത്യാനന്ദയുടെ 'കൈലാസ'ത്തിന് തിരിച്ചടി, കരാറിൽ നിന്ന് അമേരിക്കൻ നഗരം പിന്മാറി; കാരണവും വ്യക്തമാക്കി!

ആദ്യ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം ഒരു എലിമെന്‍ററി സ്‌കൂളിലെ കളിക്കളത്തിൽ നിന്ന് നൂലിൽ കെട്ടിയ നിലയിൽ പൂച്ചക്കാലുകൾ കണ്ടെടുത്തു. ഇതോടെയാണ് ജനങ്ങൾക്കിടയിലെ ഭയം വർധിച്ചത്. പിന്നാലെ ഫെബ്രുവരി അവസാനത്തോടെ രണ്ട് പൂച്ചകളുടെ കൂടി വികൃതമാക്കപ്പെട്ട ജഡങ്ങൾ ഇവിടെ കണ്ടെത്തി. പൂച്ചകളെ ഇങ്ങനെ ഉപദ്രവിച്ച് കൊല്ലുന്നത് മനുഷ്യരാണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും സൈതാമ നഗരത്തിലുള്ളവരെ പേടിപ്പെടുത്തുന്നത് ഇവിടുത്തെ ഭൂതകാല ചരിത്രമാണ്.

പൂച്ചകളെ ക്രൂരമായി പീഡിപ്പിച്ചു രസിച്ചിരുന്ന, അതിന്‍റെ ദൃശ്യങ്ങൾ ഓൺലൈൻ ആയി ലൈവ് സ്ട്രീം ചെയ്തിരുന്ന ഒരു കൊലയാളി വർഷങ്ങൾക്ക് മുമ്പ് ഇവിടെ അറസ്റ്റിലായിട്ടുണ്ട്. തൊണ്ണൂറുകളിൽ അടുത്തുള്ള കൊബെ നഗരത്തിൽ, മൃഗങ്ങളോട് ക്രൂരത ചെയ്യുന്ന പതിവുണ്ടായിരുന്ന ഒരു പതിനാലുകാരൻ. ഇയാൾ പത്തും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികളെയാണ് പിന്നീട് കൊലപ്പെടുത്തിയത്. അതുകൊണ്ട്, ഇങ്ങനെ പൂച്ചകളുടെ ദേഹാവശിഷ്ടങ്ങൾ ക്കാടെത്തിയതോടെ നഗരത്തിലെ പെട്രോളിംഗ് ശക്തിപ്പെടുത്താൻ പൊലീസിന് നിർദേശം കിട്ടിയിട്ടുണ്ട്. പല അവശിഷ്ടങ്ങളും കണ്ടെടുത്തത് സ്‌കൂളുകൾക്ക് അടുത്തുനിന്നാണ് എന്നതുകൊണ്ട് കുട്ടികളെ ഒറ്റയ്ക്ക് നടന്നു പോകാൻ വിടേണ്ട എന്നൊരു മുന്നറിയിപ്പ് ടീച്ചർമാർക്കും പൊലീസ് നൽകിക്കഴിഞ്ഞു. ജപ്പാനിൽ മൃഗങ്ങളോടുള്ള ക്രൂരതയും ശിക്ഷാർഹമാണ് എന്നതുകൊണ്ട്, ഇങ്ങനെ പൂച്ചകളോട് ക്രൂരത കാണിക്കുന്ന ക്രിമിനലിനെ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സൈതാമ സിറ്റി പൊലീസ്.

YouTube video player