Asianet News MalayalamAsianet News Malayalam

ചൈനയില്‍ വെള്ളപ്പൊക്കം; മൂന്ന് കോടിയാളുകളെ ബാധിച്ചു, 142 പേരെ കാണാനില്ല

ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്.
 

Severe flooding in China leaves 38 million affected
Author
Beijing, First Published Jul 13, 2020, 9:29 AM IST

ബീജിംഗ്: ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. മൂന്നരക്കോടിയാളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. 141 പേരെ ഇതിനകം കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. 25 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്നും അധികൃതര്‍ പറഞ്ഞു. 28,000 കെട്ടിടങ്ങള്‍ നശിച്ചു. ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയത്. യാങ്ട്‌സെ അടക്കമുള്ള പ്രധാന നദികളിലെല്ലാം അപകട നിലക്കും മുകളിലാണ് ജല നിരപ്പ്. സുരക്ഷയുറപ്പിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

Follow Us:
Download App:
  • android
  • ios