" ഹഖ് ഹേ ഹമാരി ആസാദി.ഹം ലേകേ രഹേംഗെ ആസാദി." എന്നൊക്കെ തുടങ്ങിയ മുദ്രാവാക്യങ്ങൾ താമസിയാതെ, " ഇന്ത്യ ടെററിസ്റ്റ്.." " മോദി ടെററിസ്റ്റ് " എന്നൊക്കെയാണ്.
ഗ്ലോബൽ സിറ്റിസൺ ഫോറത്തിന്റെ പ്രതിനിധികളായി സിയോളിൽ യുണൈറ്റഡ് പീസ് ഫെഡറേഷൻ കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു ഷാസിയ ഇൽമി എന്ന ബിജെപി നേതാവും കൂടെ രണ്ടുപേരും അടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം. കോൺഫറൻസ് നടക്കുന്ന വേദിയിൽ നിന്നും അടുത്തുതന്നെയുള്ള അവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് നടന്നു പോലും വഴി ഒരു പ്രകടനം നടക്കുന്നത് ഷാസിയയും കൂട്ടരും കാണുന്നു.
പ്രകടനം നടത്തുന്നവർ കൈകളിലേന്തിയിരുന്ന പച്ച നിറത്തിലുള്ള പാകിസ്ഥാൻ പതാകയാണ് ആദ്യം അവരുടെ കണ്ണിൽ പെട്ടത്. വളരെ വൈകാരികമായ മുദ്രാവാക്യങ്ങൾ, ഉച്ചത്തിലുച്ചത്തിൽ വിളിച്ചുകൊണ്ടായിരുന്നു ആ പ്രതിഷേധക്കാരുടെ പ്രകടനം. " ഹഖ് ഹേ ഹമാരി ആസാദി.ഹം ലേകേ രഹേംഗെ ആസാദി." എന്നൊക്കെ തുടങ്ങിയ മുദ്രാവാക്യങ്ങൾ താമസിയാതെ, " ഇന്ത്യ ടെററിസ്റ്റ്.." " മോദി ടെററിസ്റ്റ് " എന്നൊക്കെയാണ്.
തുടർച്ചയായി വിളിച്ചുകൊണ്ടിരുന്ന ആ മുദ്രാവാക്യങ്ങൾ അവഗണിച്ചുകൊണ്ട് കടന്നുപോകാൻ തനിക്കു സാധിച്ചില്ല എന്ന് ഷാസിയ എഎൻഐയോട് പറഞ്ഞു. തുടർന്ന് അവർ ആ പാകിസ്ഥാനി ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നു ചെല്ലുന്നതും, " ഞങ്ങൾ ഇന്ത്യയിൽ നിന്നാണ്. നിങ്ങൾ എന്തിനാണ് എന്റെ രാജ്യത്തെ ഭീകരരാഷ്ട്രമെന്നും ഞങ്ങളുടെ പ്രധാനമന്ത്രിയെ ഭീകരനെന്നും ഒക്കെ അനാവശ്യമായി പഴിക്കുന്നത്. ആർട്ടിക്കിൾ 370 ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അത് ഞങ്ങളുടെ ആഭ്യന്തരപ്രശ്നമാണ്. നിങ്ങൾ പാകിസ്ഥാനികൾ അതേപ്പറ്റി ഓർത്ത് സങ്കടപ്പെടണമെന്നില്ല " എന്നായിരുന്നു ഷാസിയ ഇൽമിയുടെ ആദ്യ പ്രതികരണം.
അതിനോട് വളരെ അക്രമാസക്തമായ രീതിയിൽ ഒച്ചയിട്ടുകൊണ്ട് ആ ഒരു ആൾക്കൂട്ടം പ്രതികരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ തങ്ങളുടെ പ്രതിഷേധം, " ഇൻക്വിലാബ് സിന്ദാബാദ്... ഇന്ത്യാ സിന്ദാബാദ്.. " എന്നിങ്ങനെ പ്രതിഷേധക്കാരുടെ ബഹളത്തിനൊപ്പിച്ച് ഷാസിയയും കൂടെയുള്ള രണ്ടു പേരും മുദ്രാവാക്യങ്ങൾ വിളിച്ചുതുടങ്ങുന്നതും കാണാം. അപ്പോഴേക്കും പ്രശ്നം വഷളാകുമോ എന്ന ഭയത്താൽ സിയാൽ പോലീസ് ഷാസിയയെയും സംഘത്തെയും ആ പ്രതിഷേധക്കാരിൽ നിന്നും മാറ്റി നിർത്തുന്നതും എഎൻഐ ട്വീറ്റ് ചെയ്ത വീഡിയോയിൽ കാണാം.
