ബസ് മറിഞ്ഞ് അൽപസമയത്തിനുള്ളിൽ ​ഗർത്തത്തിനുള്ളിൽ സ്ഫോടനം ഉണ്ടാകുകയും തീയും പുകയും പുറത്തേക്ക് വരുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്. 

ബെയ്ജിങ്: ചൈനയിലെ വിങ്ഹായ് ന​ഗരത്തിലെ റോഡിലുണ്ടായ ഭീമൻ ​ഗർ‌ത്തത്തിലേക്ക് ബസ് മറിഞ്ഞ് അപകടം. റോഡിനരികിലായി പെട്ടെന്നായിരുന്നു ​ഗർത്തം രൂപപ്പെട്ടത്. റോഡിന് സമീപത്തുകൂടി നടന്നവരും ഗർത്തത്തിൽ‌ അകപ്പെട്ടിട്ടുണ്ട്. പിഞ്ചുകുഞ്ഞുൾപ്പടെ ആറുപേർ അപകടത്തിൽ കൊല്ലപ്പെടുകയും പത്ത് പേരെ കാണാതാകുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങിൽ തിങ്കളാഴ്ച വൈകുന്നത്തോടെയാണ് അപകടം നടന്നത്. ഷിനിങ്ങിലെ ഒരു ആശുപത്രിക്ക‌് മുന്നിലുള്ള റോഡിൽ അപ്രതീക്ഷിതമായാണ് ​ഗർത്തം രൂപപ്പെട്ടത്. ബസ് മറിഞ്ഞ് അൽപസമയത്തിനുള്ളിൽ ​ഗർത്തത്തിനുള്ളിൽ സ്ഫോടനം ഉണ്ടാകുകയും തീയും പുകയും പുറത്തേക്ക് വരുകയും ചെയ്യുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.

Scroll to load tweet…

അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. പരിക്കേറ്റ പതിനാറോളം ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഗർത്തം ഉണ്ടായതിനെക്കുറിച്ചും അപകടത്തെ കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Scroll to load tweet…

റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതു മൂലം അപകടങ്ങളുണ്ടാകുന്നത് ചൈനയില്‍ ഇതാദ്യമായല്ല. 2016ല്‍ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മൂന്നുപേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 2013ൽ ഇത്തരത്തിൽ ​ഗർത്തമുണ്ടായിതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്.