Asianet News MalayalamAsianet News Malayalam

തോക്കുമായി സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരി വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്

ഹാന്‍ഡ് ഗണ്‍ ബാഗിലിട്ട് സ്‌കൂളിലെത്തിയ പെണ്‍കുട്ടി സ്‌കൂളിനകത്തും പുറത്തുമായി നിരവധി റൗണ്ട് വെടിയുതിര്‍ത്തെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെറീഫ് സ്റ്റീവ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
 

Sixth Grade Girl Opens Fire At US School, Injures 3
Author
Los Angeles, First Published May 7, 2021, 12:15 PM IST

ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ഐഡഹോയില്‍ തോക്കുമായി സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരി വെടിയുതിര്‍ത്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഐഡഹോ ഫാള്‍സിന് സമീപത്തെ റിഗ്ബി മിഡില്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിക്ക് 12 വയസ്സ് പ്രായമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാന്‍ഡ് ഗണ്‍ ബാഗിലിട്ട് സ്‌കൂളിലെത്തിയ പെണ്‍കുട്ടി സ്‌കൂളിനകത്തും പുറത്തുമായി നിരവധി റൗണ്ട് വെടിയുതിര്‍ത്തെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെറീഫ് സ്റ്റീവ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ സ്റ്റാഫിനുമാണ് പരിക്കേറ്റത്. അധ്യാപകനാണ് കുട്ടിയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് അപകടമൊഴിവാക്കിയത്. പിന്നീട് കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios