28 കാരനായ കോർണേലിയസ് റാഡ്‌ഫോർഡ് എന്ന ആർമി ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്.
വാഷിങ്ടൺ : അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പ്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. 28 കാരനായ കോർണേലിയസ് റാഡ്‌ഫോർഡ് എന്ന ആർമി ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. പരിക്കുകൾ ഗുരുതരമല്ല. ഇയാളെ കസ്റ്റഡിയിലെടുത്തു. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് വിവരം.
