തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഖലിൽ അൽ-ഹയ്യയുടെ മകൻ അസം അൽ-ഹയ്യക്ക് ഗുരുതരമായി പരിക്കേറ്റു. ഈ ആക്രമണത്തിൽ മറ്റ് അഞ്ച് പേർ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ഖലിൽ അൽ-ഹയ്യയുടെ മറ്റ് മൂന്ന് മക്കളെ ഇസ്രയേൽ മുൻപ് പലപ്പോഴായി വധിച്ചിട്ടുണ്ട്.
കെയ്‌റോ: തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ ഹമാസ് തലവൻ്റെ മകന് ഗുരുതരമായി പരിക്കേറ്റു. ഹമാസ് അംഗങ്ങളായ മറ്റ് അഞ്ച് പേരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് പറയുന്നു. ഹമാസിൻ്റെ ഗാസ മുനമ്പിലെ ഇപ്പോഴത്തെ പ്രധാന നേതാവ് ഖലിൽ അൽ-ഹയ്യയുടെ മകൻ അസം അൽ-ഹയ്യയാണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്.
പലസ്തീനുമായി ബന്ധപ്പെട്ട് ഇസ്രയേലുമായി ഏറെക്കാലമായി നയതന്ത്ര ചർച്ച നടത്തുന്ന ഹമാസ് നേതാവാണ് ഖലിൽ അൽ-ഹയ്യ. ഇദ്ദേഹത്തിൻ്റെ മൂന്ന് മക്കളെ ഇസ്രയേൽ നേരത്തേ തന്നെ വധിച്ചിട്ടുണ്ട്. 2008ലും 2014 ലും ൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ദോഹയിൽ വച്ച് ഹമാസിൻ്റെ നേതാക്കളെ വധിക്കാനുള്ള ഇസ്രയേൽ നീക്കം തടയുന്നതിനിടെ കഴിഞ്ഞ വർഷമാണ് മൂന്നാമത്തെ മകൻ കൊല്ലപ്പെട്ടത്. ഹമാസാണ് ഏറ്റവും ഒടുവിലത്തെ ആക്രമണത്തിൻ്റെ വിവരം പുറത്തുവിട്ടത്. ഇസ്രയേൽ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.


