ഇന്ത്യയിൽ അറസ്റ്റിലായ 4 ലങ്കക്കാരുടെ ഹാൻഡ്ലറായി 46 കാരനായ ആൾ പ്രവർത്തിച്ചതായി ശ്രീലങ്കൻ പൊലീസ് സംശയിക്കുന്നു. മെയ് 19 ന് കൊളംബോയിൽ നിന്ന് ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തിലാണ് ഇവർ എത്തിയത്.
കൊളംബോ: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇന്ത്യയിൽ പിടിയിലായ പൗരന്മാരെ പരിശീലിപ്പിച്ച ഭീകരനെ ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ വെച്ച് നാല് ശ്രീലങ്കന്‍ പൗരന്മാരെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പരിശീലിപ്പിച്ച ജെറാർഡ് പുഷ്പരാജ ഒസ്മാനെ കൊളംബോയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് അറസ്റ്റ് ചെയ്തതായി ഡെയ്‌ലി മിറർ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഇയാളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് ശ്രീലങ്കൻ പോലീസ് അടുത്തിടെ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിൽ അറസ്റ്റിലായ 4 ലങ്കക്കാരുടെ ഹാൻഡ്ലറായി 46 കാരനായ ആൾ പ്രവർത്തിച്ചതായി ശ്രീലങ്കൻ പൊലീസ് സംശയിക്കുന്നു. മെയ് 19 ന് കൊളംബോയിൽ നിന്ന് ചെന്നൈയിലേക്ക് ഇൻഡിഗോ വിമാനത്തിലാണ് ഇവർ എത്തിയത്. ഗുജറാത്തിൽ അറസ്റ്റിലായ നാല് ശ്രീലങ്കക്കാരെക്കുറിച്ച് അന്വേഷിക്കാൻ ശ്രീലങ്കൻ അധികൃതർ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇവരെ കൈമാറിയത്.
