റിയോ ഡി ജനീറോ: കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഒരേ മനസ്സോടെ മുമ്‌പോട്ടു പോകുകയാണ് ലോകം. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കൊവിഡ ബാധയില്‍ മരണസംഖ്യ ദിനംപ്രതി ഉയരുമ്‌പോള്‍ ലോകത്തിനായി പ്രാര്‍ത്ഥിക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നും. ബ്രസീലിലെ സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമറിലാണ് കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങളുടെ പതാകകള്‍ ആലേഖനം ചെയ്തത്. 

കൊവിഡ് 19 പിടിമുറുക്കിയ രാജ്യങ്ങളുടെ പതാകകളാണ് പ്രതിമയെ പുതപ്പിച്ചത്. ഈ മഹാമാരിയെയും അതിജീവിക്കും എന്ന സന്ദേശം പ്രതീകാത്മകമായി പ്രചരിപ്പിക്കുന്ന സ്റ്റാച്യു ഓഫ് ക്രൈസ്റ്റ് റെഡീമര്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുകയാണ്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവേടേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക