ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്ന മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് നിയമിച്ചിരിക്കുന്നത്...

കാബൂൾ: ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്നയാളെ അഫ്ഗാനിസ്ഥാനിൽ താൽക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ച് താലിബാൻ. ഗ്വാണ്ടനാമോ ജയിലൽ തടവുകാരനായിരുന്ന മുല്ല അബ്ദുൾ ഖയാം സാക്കിറിനെയാണ് താൽക്കാലിക പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്ന് അൽജസീറ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ ദിവസങ്ങൾക്ക് മുമ്പ് കാബൂളിൽ എത്തിയിരുന്നു. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടക്കുന്നുണ്ട്.

അതേസമയം താലിബാൻ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎൻ രഹസ്യാന്വോഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങൾ പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി. താലിബാൻ വഴി തടയുന്നതിനാൽ പലർക്കും കാബൂളിൽ എത്താനായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണ് നിലവിൽ നടക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറ‍‍ഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona