താലിബാൻ പ്രതിനിധികളുമായി അമേരിക്ക സമാധാന ചർച്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ഭീകരർ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 24 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. അമേരിക്കൻ എൻജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാൻ പ്രതിനിധികളുമായി അമേരിക്ക സമാധാന ചർച്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണം ഇസ്ലാമിക മൂല്യങ്ങളെ തകർക്കുന്ന മാപ്പർഹിക്കാത്ത തെറ്റാണെന്ന് അഫ്ഗാൻ പ്രസി‍ഡന്‍റ് അഷ്റഫ് ഗനി പറഞ്ഞു. റംസാൻ മാസാരംഭത്തിന്‍റെ മൂന്നാം ദിവസമാണ് താലിബാൻ ആക്രമണം നടത്തിയിരിക്കുന്നത്.