Asianet News MalayalamAsianet News Malayalam

'മുതിർന്നവരിൽ ലൈം​ഗിക ആഗ്രഹം ഉണർത്തും'; കൗമാരക്കാരായ ആൺകുട്ടികളെ ജിമ്മിൽ വിലക്കി താലിബാൻ

ജിമ്മുകളിൽ വർക്കൗട്ട് ചെയ്യുമ്പോഴും ബോഡി ബിൽഡർമാർ അയഞ്ഞ വസ്ത്രങ്ങൾ കൊണ്ട് ശരീരം മറയ്ക്കണമെന്നും താലിബാൻ ഉത്തരവിട്ടു.

Taliban ban boys from Gym centre
Author
Kabul, First Published Jul 7, 2022, 5:54 PM IST

കാബൂൾ: കൗമാരക്കാരായ ആൺകുട്ടികൾ പുരുഷന്മാരെ ലൈംഗികമായി പ്രകോപിപ്പിക്കുന്നുവെന്നാരോപിച്ച് ജിം കേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി താലിബാൻ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ജിമ്മുകളിൽ മുതിർന്നവർക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നരുതെന്ന് താലിബാൻ ഉത്തരവിട്ടു. ജിമ്മിൽ ആൺകുട്ടികളെ വിലക്കിയത് കായിക വിനോദ രം​ഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അത്‌ലറ്റുകളും ജിം ഉടമകളും പറയുന്നു. അഫ്​ഗാനിൽ ഏറെ പ്രചാരമുള്ളതാണ് ബോഡി ബിൽഡിങ് രം​ഗം. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യുമ്പോഴും ബോഡി ബിൽഡർമാർ അയഞ്ഞ വസ്ത്രങ്ങൾ കൊണ്ട് ശരീരം മറയ്ക്കണമെന്നും താലിബാൻ ഉത്തരവിട്ടു.

 

 

ഞങ്ങൾ പരിശീലിപ്പിക്കുന്നിടത്ത് പുരുഷന്മാർ മാത്രമേയുള്ളൂവെന്നും താലിബാന്റെ ഉത്തരവിൽ മതപരമായ ന്യായീകരണമില്ലെന്നും ബോഡി ബിൽഡർമാർ പറഞ്ഞു. 2001-ൽ താലിബാൻ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ബോഡി ബിൽഡിങ് ഏറെ ജനപ്രിയമായ ഇനമായി മാറിയത്. കാബൂളിൽ നൂറുകണക്കിന് ജിം കേന്ദ്രങ്ങളാണ് ഉയർന്നത്.  രാജ്യത്തുടനീളം 1,000-ലധികം ജിമ്മുകൾ ആരംഭിച്ചു. എന്നാൽ താലിബാന്റെ ഉത്തരവ് ഈ മേഖലയെ പ്രതികൂലമായി ബാധിക്കും. 

യുഎസ് അറിയാതിരിക്കാന്‍ 2001-ല്‍ മണ്ണില്‍ കുഴിച്ചിട്ട മുല്ല ഉമറിന്റെ കാര്‍ താലിബാന്‍ പുറത്തെടുത്തു!

Follow Us:
Download App:
  • android
  • ios