Asianet News MalayalamAsianet News Malayalam

മൊബൈലിൽ പാട്ടുവെച്ചതിന് യുവാവിനെ യന്ത്രത്തോക്കുകൊണ്ട് കുത്തി താലിബാൻ

പാട്ടുകേൾക്കാൻ പാടില്ല എന്ന തങ്ങളുടെ ശാസനം ലംഘിച്ചു എന്ന കുറ്റത്തിനാണ് ഇങ്ങനെ ഒരു പരസ്യ ആക്രമണം ഈ യുവാവിന് നേരെ ഉണ്ടായിരിക്കുന്നത്.

Taliban hits youth with assault rifle for playing music on mobile phone
Author
Kabul, First Published Aug 24, 2021, 12:11 PM IST

കാബൂൾ: താലിബാൻ അധികാരത്തിലേറിയതോടെ പല തരത്തിലുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും കാബൂളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കടുത്ത യാഥാസ്ഥിതികരായ താലിബാൻ അധികാരികൾ സംഗീതത്തോടും സിനിമയോടും ഒക്കെ കടുത്ത വെറുപ്പുള്ളവരും അതിനൊക്കെ നിരോധനങ്ങൾ മുൻകാലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളവരുമാണ്. താലിബാന്റെ ഈ മനോഭാവത്തിന്റെ ഏറ്റവും പുതിയ തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ ദൃശ്യത്തിലൂടെ നമുക്ക കാണാനാവുക. 

 

 

ഈ ദൃശ്യത്തിൽ ഒരു താലിബാനി പോരാളി നടുത്തെരുവിൽ വെച്ച് ഒരു യുവാവിനെ തന്റെ എകെ 47 യന്ത്രത്തോക്കിന്റെ അഗ്രം കൊണ്ട് കുത്തി ഓടിക്കുന്നുണ്ട്.  പാട്ടുകേൾക്കാൻ പാടില്ല എന്ന തങ്ങളുടെ ശാസനം ലംഘിച്ചു എന്ന കുറ്റത്തിനാണ് ഇങ്ങനെ ഒരു പരസ്യ ആക്രമണം ഈ യുവാവിന് നേരെ ഉണ്ടായിരിക്കുന്നത്. യുവാവ് മർദ്ദിക്കപ്പെടുന്നതിനിടെ തെരുവിൽ നിന്നിരുന്ന മറ്റൊരു യുവാവാണ് ഈ ദൃശ്യം വീഡിയോയിൽ പകർത്തുന്നത്. ഈ ദൃശ്യം പിന്നീട് മെട്രോ പത്രത്തിന് അയച്ചു കിട്ടുകയും അവർ പ്രസിദ്ധപ്പെടുത്തുകയുമായിരുന്നു.

താലിബാൻ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ വരും ദിനങ്ങളിൽ ഇതിലും കാർക്കശ്യത്തോടെ ഹനിക്കുന്നതിന് സാക്ഷ്യം  വഹിക്കേണ്ടി വന്നേക്കുമെന്നു  തന്നെയാണ് അനുദിനം പുറത്തുവരുന്ന ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.   

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios