പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം വിമാനം പൂര്‍ണ്ണമായും തടാകത്തില്‍ മുങ്ങിയ നിലയിലാണ്. 

ബുക്കോബ: ടാന്‍സാനിയന്‍ യാത്ര വിമാനം തടാകത്തില്‍ തകര്‍ന്ന് വീണൂ. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് സംഭവം നടന്നത്. വിമാനത്തില്‍ 43 പേരാണ് ഉണ്ടായിരുന്നതെന്നും, അതില്‍ 26 പേരെ രക്ഷിച്ചെന്നും പ്രദേശിക അധികൃതര്‍ ബിബിസിയോട് പറഞ്ഞു. രക്ഷപ്രവര്‍ത്തകരും പ്രദേശത്തെ മത്സ്യതൊഴിലാളികളും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

പുറത്തുവരുന്ന ചിത്രങ്ങള്‍ പ്രകാരം വിമാനം പൂര്‍ണ്ണമായും തടാകത്തില്‍ മുങ്ങിയ നിലയിലാണ്. വിമാനത്തിന്‍റെ പിന്‍ചിറക് മാത്രമാണ് തടാകത്തിന് മുകളില്‍ കാണാന്‍ കഴിയുന്നത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു.

Scroll to load tweet…
Scroll to load tweet…

39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബുക്കോബ വിമാനതാവളത്തിന്‍റെ റണ്‍വേ തന്നെ അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്‍റെ കരയിലാണ്. ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം. 

Scroll to load tweet…

പറന്നുയര്‍ന്നതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന് മിന്നലേറ്റു; വീഡിയോ

വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിൽ വിമാനം പറന്നിറങ്ങും! ചർച്ച നടത്തി മുഖ്യമന്ത്രി, 3 മേഖലകളിൽ സഹകരണത്തിന് സാധ്യത