Asianet News MalayalamAsianet News Malayalam

അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കുന്നത് വിലക്കി പാക്കിസ്ഥാൻ, ടൈറ്റ്സും അനുവദിക്കില്ല

മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത്

Teachers will not be allowed to wear jeans and t-shirts in Pakistan
Author
Islamabad, First Published Sep 9, 2021, 9:13 AM IST

ഇസ്ലാമാബാദ്: അധ്യാപികമാർ ഇനി മുതൽ ജീൻസും ടീഷർട്ടും ടൈറ്റ്സും ധരിക്കരുതെന്ന് പാക്കിസ്ഥാൻ ഫെഡറൽ ഡിറക്ടറേറ്റ് ഓഫ് എഡുകേഷൻ (എഫ്ഡിഇ). അധ്യാപകൻമാരും ജീൻസും ടീഷർട്ടും ധരിക്കരുതെന്നും പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് അതത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും അയച്ചുകഴിഞ്ഞു.അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. 

മുടി വെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം വെട്ടുന്നത്, കുളിക്കുന്നത്, സുഗന്ധതൈലങ്ങൾ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് സമയങ്ങളിൽ, ഔദ്യോഗിക യോഗങ്ങളിൽ, ക്യാംപസുകളിൽ ഉണ്ടാകുമ്പോഴെല്ലാം ഈ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. 

എല്ലാ അധ്യാപകരും  ക്ലാസ്റൂമിൽ ടീച്ചിംഗ് ഗൌണും ലാബോറട്ടറിയിൽ ലാബ് കോട്ടും ധരിക്കണം. അധ്യാപികമാർ ജീൻസിന് പുറമെ ടൈറ്റ്സും ധരിക്കാൻ പാടില്ല. മാന്യാമായ, സൽവാർ കമ്മീസ്, ട്രൌസർ, ഷർട്ട്, ഒപ്പം ഷാളും ധരിക്കണമെന്നാണ് ആവശ്യം. ഹിജാബ് അല്ലെങ്കിൽ സ്കാർഫ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണുകാലത്ത് അധ്യാപികമാർക്ക് കോട്ട്, ബ്ലേസേഴ്സ്, സ്വെറ്റർ, ഷാൾ എന്നിവ ധരിക്കാം. അതും മാന്യമായ നിറത്തിലും ഡിസൈനിലുമുള്ളത് ആകണം. അധ്യാപികമാർക്ക് സ്ലിപ്പേഴ്സ് ധരിക്കാൻ അനുവാദമില്ല. 

Follow Us:
Download App:
  • android
  • ios