Asianet News MalayalamAsianet News Malayalam

മില്ലേനിയല്‍സില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ആളായി കാർലോ അക്യുറ്റിസ്

അസീസി സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചടങ്ങുകളിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി കാർലോ അക്യുറ്റിസിനെ പ്രഖ്യാപിച്ചത്.  ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന പേരിലാവും കാർലോ അക്യൂറ്റിസ് അറിയപ്പെടുക

Teenage computer expert  beatified by the Catholic Church
Author
Assisi, First Published Oct 12, 2020, 5:22 PM IST

മില്ലേനിയല്‍സില്‍ നിന്നും വിശുദ്ധ പദവിയുടെ തൊട്ടടുത്തെത്തി കംപ്യൂട്ടര്‍ വിദഗ്ധനായിരുന്ന കാർലോ അക്യുറ്റിസ്. അസീസി സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചടങ്ങുകളിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി കാർലോ അക്യുറ്റിസിനെ പ്രഖ്യാപിച്ചത്.  ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന പേരിലാവും കാർലോ അക്യൂറ്റിസ് അറിയപ്പെടുക.

ബ്രിട്ടനില്‍ ജനിച്ച ഇറ്റാലിയന്‍ യുവാവാണ് കാർലോ അക്യൂറ്റിസ്. ഇന്‍റര്‍നെറ്റിലും കംപ്യൂട്ടര്‍ സംബന്ധിയായ വിദഗ്ധനായിരുന്ന കാർലോ അക്യൂറ്റിസ് 25ാം വയസിലാണ് ലുക്കീമിയ ബാധിച്ച് മരിച്ചത്. 2006ലായിരുന്നു കാർലോ അക്യൂറ്റിസ് മരിച്ചത്. അര്‍ജന്‍റീനിയന്‍ ബാലന്‍റെ അപൂര്‍വ്വമായ അസുഖം ഭേദമാക്കാന്‍ കാർലോ അക്യൂറ്റിസിന്‍റെ മാധ്യസ്ഥത്തിലൂടെ സാധിച്ചതിന് പിന്നാലെയാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് തെറ്റായ വഴികളിലേക്ക് പോകാതിരിക്കാന്‍ തന്‍റെ കുട്ടുകാരെ കാർലോ അക്യൂറ്റിസ് പ്രേരിപ്പിച്ചതായാണ് കത്തോലിക്ക സഭ വ്യക്തമാക്കുന്നത്. ചെറുപ്രായം മുതല്‍ വിശ്വാസപാതയിലായിരുന്നു കാർലോ അക്യൂറ്റിസ്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗും ഫുട്ട്ബോളുമായിരുന്നു കാർലോ അക്യൂറ്റിസിന്റെ മറ്റ് താല്‍പര്യങ്ങള്‍. കാൻസർ രോഗത്തിന്റെ വേദന കത്തോലിക്കാ സഭയ്ക്ക് വേണ്ടി സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച കാർലോ അക്യൂറ്റിസിനെ 2018 ജൂലൈ അഞ്ചിനാണ് ഫ്രാന്‍സിസ് പാപ്പയാണ് ധന്യരുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്.

കാർലോയുടെ സ്മരണാദിനമായ ഒക്ടോബർ 12നാണ് കത്തോലിക്കാ സഭ കാർലോയുടെ തിരുനാളായി ആചരിക്കുക. അസീസി ബസിലിക്കയുടെ പേപ്പൽ പ്രതിനിധിയും റോമിന്റെ മുൻ വികാരി ജനറലുമായ കർദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നിർവഹിച്ചത്.

Follow Us:
Download App:
  • android
  • ios