Asianet News MalayalamAsianet News Malayalam

സ്രാവിന്‍റെ സാന്നിധ്യം തിരിച്ചറിയാതെ കടലില്‍ നീന്തി സഞ്ചാരികള്‍; ഡ്രോണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍

തീരത്ത് നിന്ന് 2.3 മീറ്റര്‍ ദൂരത്തിലാണ് അപകടകാരിയായ സ്രാവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. സര്‍ഫ് ചെയ്യുകയും നീന്തുകയും ചെയ്യുന്നവര്‍ക്ക് അടിയിലൂടെ സ്രാവ് നീന്തി നടക്കുന്ന ദൃശ്യങ്ങള്‍ ഒരു ഡ്രോണ്‍ ക്യാമറയിലാണ് പതിഞ്ഞത്

Terrifying footage has been captured of a Great White Shark stalking unaware surfers
Author
Tuncurry NSW, First Published Jul 1, 2019, 6:24 PM IST

ന്യൂ സൗത്ത് വെയില്‍സ്: തീരത്തോട് ചേര്‍ന്ന് സര്‍ഫ് ചെയ്ത് ഒഴിവുദിനം ആഘോഷിക്കുന്ന സഞ്ചാരികള്‍ അറിഞ്ഞില്ല തങ്ങള്‍ക്ക് അടിയിലൂടെ നീന്തി നടക്കുന്ന സ്രാവിന്‍റെ സാന്നിധ്യം. ഓസ്ട്രേലിയയിലെ സൗത്ത് വെയില്‍സിലെ ഫോര്‍സ്റ്ററിലെ ടണ്‍കറി ബീച്ചിലാണ് സംഭവം. തീരത്ത് നിന്ന് 2.3 മീറ്റര്‍ ദൂരത്തിലാണ് അപകടകാരിയായ സ്രാവിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. 

Terrifying footage has been captured of a Great White Shark stalking unaware surfers

സര്‍ഫ് ചെയ്യുകയും നീന്തുകയും ചെയ്യുന്നവര്‍ക്ക് അടിയിലൂടെ സ്രാവ് നീന്തി നടക്കുന്ന ദൃശ്യങ്ങള്‍ ഒരു ഡ്രോണ്‍ ക്യാമറയിലാണ് പതിഞ്ഞത്. സര്‍ഫ് ബോര്‍ഡുകളിലും അല്ലാതെയും നിരവധിയാളുകള്‍ കടലില്‍ നീന്തിക്കൊണ്ടിരുന്നത് തൊട്ടടുത്ത് കൂടി നീന്തുന്ന അപകടം തിരിച്ചറിയാതെ ആയിരുന്നു. വീഡിയോ പകര്‍ത്തിയയാള്‍ അപായസൂചന നല്‍കാന്‍ ശ്രമിച്ചിട്ടും സര്‍ഫ് ചെയ്യാനിറങ്ങിയവര്‍ ശ്രദ്ധിക്കാതെ പോവുകയായിരുന്നു. 

Terrifying footage has been captured of a Great White Shark stalking unaware surfers

 

വളരം വേഗതയില്‍ നീന്തുന്ന ഇനം സ്രാവുകളെയാണ് ഇവിടെ കണ്ടത്. ഗ്രേറ്റ് വൈറ്റ് സ്രാവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവ വേഗതയില്‍ നീന്താത്ത കുഞ്ഞുങ്ങളെ വരെ ഭക്ഷിക്കുന്ന ഇനം സ്രാവുകളാണ്. കടലില്‍ സര്‍ഫ് ചെയ്യുന്ന മനുഷ്യര്‍ക്ക് നേരെ ഇവയുടെ ആക്രമണം ഉണ്ടാകുന്നത് സാധാരണമാണ്.

Terrifying footage has been captured of a Great White Shark stalking unaware surfers

ഗുരുതരമായ പരിക്കുകളാണ് ഇവയുടെ ആക്രമണത്തില്‍ സാധാരണ ഗതിയില്‍ ഉണ്ടാവുക. തീരത്തിനോട് ഇത്ര അടുത്ത് സ്രാവുകളെ കണ്ടെത്തിയതോടെ കടലില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് ബീച്ചിലെ സുരക്ഷാ അധികൃതര്‍. 

Follow Us:
Download App:
  • android
  • ios