വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലെ വാൾമാര്‍ട്ട് വ്യാപാര കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ 20 മരണം. മെക്സിക്കോ അതിര്‍ത്തിയോട് ചേര്‍ന്നുള്ള എൽ പാസോയിലെ സിലോ വിസ്ത മാളിന് സമീപമാണ് അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പ്പിൽ മൂന്ന് മെക്സിക്കൻ പൗരൻമാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  

വെടിയുതിര്‍ത്ത അമേരിക്കയിലെ ഡാലസ് സ്വദേശിയായ 21 വയസുക്കാരൻ പാട്രിക് ക്രൂഷ്യസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പിന് മുമ്പ് ക്രൂഷ്യസ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത രേഖകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അപലപിച്ചു.