Asianet News MalayalamAsianet News Malayalam

പ്ലേറ്റില്‍നിന്ന് താഴേക്ക് ചാടുന്ന ഇറച്ചിക്കഷ്ണം! ആ വൈറല്‍ വീഡിയോ വിശ്വസിക്കാമോ?

മേശപ്പുറത്തിരിക്കുന്ന പാത്രത്തിലെ ഇറച്ചിക്കഷ്ണങ്ങളിലൊന്ന് ചലിച്ച് മേശക്കരികിലേക്ക് വരികയും അത് മേശയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്യുന്നു. എന്താണിതിന്‍റെ സത്യം?  

the raw meat moves from the plate  is it real or fake
Author
China, First Published Jul 29, 2019, 5:21 PM IST

മേശപ്പുറത്തുനിന്ന് ചാടി തറയിലേക്ക് വീഴുന്ന ഇറച്ചിക്കഷണത്തിന്‍റെ വീഡിയോയാണ് കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജീവനില്ലാത്ത ഇറച്ചിക്കഷ്ണമെങ്ങനെ പാത്രത്തില്‍ നിന്ന് ഇളകിയെന്നതിന്‍റെ ഉത്തരമാണ് ആളുകള്‍ തലപുകഞ്ഞ് ആലോചിക്കുന്നതും ഇന്‍റര്‍നെറ്റില്‍ പരതുന്നതും. 

മേശപ്പുറത്തിരിക്കുന്ന പാത്രത്തിലെ ഇറച്ചിക്കഷ്ണങ്ങളിലൊന്ന് ചലിച്ച് മേശക്കരികിലേക്ക് വരികയും അത് മേശയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതേസമയം തന്നെ പശ്ചാത്തലത്തില്‍ ഇതുകണ്ടുനില്‍ക്കുന്നവരുടെ നിലവിളിയും കേള്‍ക്കാം. 

എന്താണിതിന്‍റെ സത്യം?  പല അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. ചിലരിതിനെ പിശാചെന്നും പ്രേതമെന്നുമെല്ലാം പറയുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയമായി ഇതിനൊരു വിശദീകരണം നല്‍കിയിരിക്കുകയാണ് സൈന്‍റിഫിക് അമേരിക്കന്‍ എന്ന വെബ്സൈറ്റ്. മുറിച്ചുവച്ച പച്ചമാംസത്തില്‍ നാഡികള്‍ അപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടാകും. ഇത് ഉപ്പിലും സോയാ സോസിലുമുള്ള സോഡിയവുമായി പ്രവര്‍ത്തിക്കും. ഈ പ്രവര്‍ത്തനം ഇറച്ചി അനങ്ങുന്നതിനിടയാക്കിയെന്നാണ് അവര്‍ പറയുന്നത്. 

ഒരു ജീവി മരിച്ചാലും നാഡികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ല. അവര്‍ക്ക് അല്‍പ്പസമയം കൂടി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കുമെന്നും അവര്‍ പറയുന്നു. ഫാക്റ്റ് ചെക്കിംഗ് വെബ്സൈറ്റായ സ്നോപ്പേഴ്സ് പറയുന്നത്, ഈ വീഡിയോ ആദ്യം പ്രചരിച്ചത് ജൂണില്‍ ചൈനയിലാണെന്നാണ്. 

പിന്നീട് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ ഇറച്ചി, കോഴിയുടേതാണെന്ന് കണ്ടെത്തി. എന്നാല്‍ ഹോംഗ് കോംഗ് ന്യൂസ് ഇത് ഒരു തവളയുടെ ഇറച്ചിയാണെന്നും പറയുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് അപ്രതീക്ഷിതമായുണ്ടായ ചലനത്തെ കൃത്യമായി വീഡിയോയില്‍ പകര്‍ത്താന്‍ സാധിച്ചതെന്നും അങ്ങനെയെങ്കില്‍ വീഡിയോ കൃത്രിമമാണെന്നുമാണ് ചിലര്‍ വാദിക്കുന്നത്. 

Follow Us:
Download App:
  • android
  • ios