Asianet News MalayalamAsianet News Malayalam

കൊവിഡ് തടയാന്‍ ബ്രിട്ടന്‍റെ നടപടി കര്‍ശ്ശനമാക്കി; കൊവിഡിനെ തടയാന്‍ 'സെക്സ് നിരോധനവും'.!

ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദേശം ഇങ്ങനെയാണ്, വ്യത്യസ്ത വീടുകളില്‍ കഴിയുന്ന ദമ്പതികള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ്. 

The UK government sex ban to limit the spread of Covid 19
Author
London, First Published Oct 18, 2020, 2:42 PM IST

ലണ്ടന്‍: കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചതോടെ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് ബ്രിട്ടന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്. ഇതില്‍ ഒരു നിര്‍ദേശം 'സെക്സ് നിരോധനം' എന്ന രീതിയിലാണ് പ്രചരിക്കുന്നത്. ശരിക്കും കൊവിഡ് നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സെക്സ് നിരോധനം ഏര്‍പ്പെടുത്തിയോ എന്ന സംശയമാണ് ചില പ്രചരണങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടാക്കുന്നത്.

ബ്രിട്ടണ്‍ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദേശം ഇങ്ങനെയാണ്, വ്യത്യസ്ത വീടുകളില്‍ കഴിയുന്ന ദമ്പതികള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വീടുകളില്‍ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ്. ലണ്ടന്‍ വരെ തെക്ക് ഭാഗത്തും നോര്‍ത്തേംബര്‍ലാന്‍ഡ് വരെ വടക്കുഭാഗത്തുമുള്ള വീടുകളിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്. പക്ഷെ പ്രത്യേകമായി രണ്ട് വീടുകളില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് ചില ഹോട്ട് സ്പോട്ടുകളില്‍ പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിച്ച് കണ്ടുമുട്ടാം.

ഇതിനെയാണ് ചിലര്‍  'സെക്സ് നിരോധനം' എന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നത്. പുതിയ നിര്‍ദേശങ്ങളിലെ ബയോ ബബിള്‍ വിഭാഗത്തിലാണ് പുതിയ നിര്‍ദേശം ലണ്ടനിലെ ടയര്‍ ടു, ടയര്‍ ത്രീ ലോക്ക്ഡൗണിന് കീഴിലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഈ നിയമം ബാധകമാണ്. 

കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്താണ് ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ എന്നിങ്ങനെ പ്രദേശങ്ങളെ സര്‍ക്കാര്‍ തിരിച്ചിരിക്കുന്നത്. ഇതില്‍ ടയര്‍ 3 ആണ് ഏറ്റവും കൂടുതല്‍ കേസുള്ള റെഡ് സോണ്‍ പിന്നെ ടയര്‍ ടു, കേസുകള്‍ കുറവുള്ള പ്രദേശയാണ് ടയര്‍ 1.  പങ്കാളികളോടൊപ്പം താമസിക്കുന്നവരെ ഇപ്പോഴത്തെ നിയമം ബാധിക്കില്ല. പക്ഷേ ലോക്ക്ഡൗണിന് മുന്‍പ് വീടു വിട്ടവര്‍ക്ക് ഇനി ഇത് പിന്‍വലിക്കാതെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകില്ല.

എന്നാല്‍ പുതിയ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിന് പ്രത്യേക അനുമതിയില്ലാതെ വീട്ടില്‍ കയറാന്‍ പറ്റില്ല. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യം മുഴുവന്‍ ഈ നിയമം ആദ്യം നടപ്പാക്കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ തുറന്നു പറയുന്നില്ലെങ്കിലും ബ്രിട്ടനിലെ ടാബ്ലോയ്ഡ് പത്രങ്ങള്‍ അടക്കം രോഗം തടയാന്‍ സെക്സ് നിരോധനം എന്ന രീതിയിലാണ് പുതിയ വാര്‍ത്തയെ കാണുന്നത്.
 

Follow Us:
Download App:
  • android
  • ios