സ്കോട്ട്ലാന്റിൽ താപനില മൈനസ് 15 ഡിഗ്രിയിലെത്തി. ഒരു പതിറ്റാണ്ടിനിടെ സ്കോട്ട് ലാന്റിലെ ഏറ്റവും കുറഞ്ഞ താപ നിലയാണിത്.

ലണ്ടൻ : കനത്ത മഞ്ഞ് വീഴ്ചയിൽ ബ്രിട്ടനിൽ മൂന്ന് മരണം. ബർമിംഗ്ഹാം സോളിഹള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണാണ് മൂന്ന് കുട്ടികൾ മരിച്ചത്. തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബ്രിട്ടനിലും സ്കോട്ട് ലാണ്ടിലുമായി ഇന്നും നിരവധി വിമാന, ട്രയിൻ സർവീസുകൾ മുടങ്ങി. 140 വിമാന സർവീസുകളാണ് ബ്രിട്ടണിൽ മാത്രം റദ്ധാക്കിയത്. കഴിഞ്ഞ ദിവസം അടച്ചിട്ട ഗാത്‌വിക്, സ്റ്റാൻസ്റ്റഡ് വിമാനത്താവളങ്ങൾ ഇപ്പോഴും തുറന്നിട്ടില്ല. ലണ്ടൺ സിറ്റി വിമാത്താവളത്തിലും ലൂട്ടൺ വിമാനത്താവളത്തിലുമായി നിരവധി വിമാന സർവീസുകൾ ഇന്നും റദ്ധാക്കി.

സ്കോട്ട്ലാന്റിൽ താപനില മൈനസ് 15 ഡിഗ്രിയിലെത്തി. ഒരു പതിറ്റാണ്ടിനിടെ സ്കോട്ട് ലാന്റിലെ ഏറ്റവും കുറഞ്ഞ താപ നിലയാണിത്. പ്രതിസന്ധിയെ തുടർന്ന് സ്കോട്ട് ലാന്റിലും ബ്രിട്ടനിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വേൽസിലും അയർലാണ്ടിലും താപനില മൈനസ് 9 നിലയിലെത്തി. സ്കാണ്ടിനേവിയൻ രാജ്യങ്ങളിലാണ് അതിശൈത്യം. ഫ്രാൻസിലും ജർമനിയിലും പോർച്ചുഗലിലും തുർക്കിയിലും അതി ശൈത്യത്തിനൊപ്പം കനത്ത മഴയും ഭീഷണി ഉയർത്തുന്നുണ്ട്. പല നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പട്ടു. പോർച്ചുഗലിൽ നിരവധി പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വൈദ്യുതി ഉൽപാദനം കുറഞ്ഞതും വിതരണം തടസ്സപ്പെട്ടതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

Read More : സർക്കാർ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ രണ്ടാമതൊരാളെ കൂടി തൂക്കിക്കൊന്നു, ഇറാന് സ്വന്തം ജനങ്ങളെ പേടിയെന്ന് യുഎന്‍