ലോസ് ഏഞ്ചലസ്: കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ മൂന്ന് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. ദമ്പതിമാരായ കൗസ്തുഭ് നിര്‍മ്മല്‍(44) സജ്ജീരി ദിയോപുജാരി(31), ശാസ്‌ത്രജ്ഞനായ സുനിൽ സിങ്‌ സന്ധു (46) എന്നിവരാണ്‌ മരിച്ച ഇന്ത്യക്കാര്‍. വിഷപുക ശ്വസിച്ചാണ് മരണം.

34 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. സ്കൂബ ഡൈവിംഗിന് എത്തിയതായിരുന്നു ഇവര്‍. രാത്രിയില്‍ ബോട്ടിന് തീപിടിച്ചപ്പോള്‍ ഉറക്കത്തിലായിരുന്നു ഇവര്‍. അതിനാല്‍ തീപിടിച്ച വിവരം അറിഞ്ഞിരുന്നില്ല.

ബോട്ടിലുണ്ടായിരുന്നു ജീവനക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ദന്തഡോക്ടറായ ദിയോപുജാരിയും കൗസ്തുഭ് നിര്‍മ്മലും തമ്മിലുള്ള വിവാഹം. ഒരു ഗവേഷണ സ്ഥാപനത്തില്‍ ശാസ്‌ത്രജ്ഞനാണ് മരിച്ച സുനിൽ സിങ്‌ സന്ധു.