ലണ്ടൻ: ലണ്ടനിൽ മൂന്ന് സിഖ് യുവാക്കൾ കുത്തേറ്റ് മരിച്ചു. ജോലി ചെയ്ത കൂലി നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇൽഫോർഡിലെ സെവൻ കിംഗ്സ് സ്റ്റേഷനിലാണ് സംഭവം നടന്നത്.

നിർമ്മാണ തൊഴിലാളികളായ ഹരിന്ദർ കുമാർ (22), നരീന്ദർ സിംഗ് (26), ബൽജിത് സിംഗ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 29ഉം 39ഉം വയസ്സുള്ള സിഖ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണിയെടുത്ത കൂലി നൽകിയില്ലെന്നാരോപിച്ച് യുവാക്കൾ തമ്മിൾ  തർക്കത്തിലാകുകയായിരുന്നു.

ഇതിനിടെ പ്രതികൾ ചേർന്ന് കത്തി ഉപയോ​ഗിച്ച് മൂന്ന് പേരെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. മരിച്ച യുവാക്കളുമായി പരിചയമുള്ളവരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് ചീഫ് സൂപ്രണ്ട് സ്റ്റീഫൻ ക്ലേമാൻ പറഞ്ഞു.