വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ. 

രാ​ജ്യം ഇ​പ്പോ​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി കോ​വി​ഡ് വൈ​റ​സാ​ണ്. ഈ ​വൈ​റ​സി​നെ തു​ര​ത്തേ​ണ്ട​ത് അ​ത്യാ​വശ്യ​മാ​ണ്. അ​തി​ന് ആ​ദ്യം ട്രം​പി​നെ തു​ര​ത്ത​ണം. അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.  ഒ​ഹി​യോ​യി​ലെ ക്ലെ​വ്ല​ൻ​ഡി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബൈ​ഡ​ൻ. 

ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി, ഈ ദുരന്ത സമയം തീര്‍ന്നു, ഈ ട്വീറ്റുകള്‍ തീര്‍ന്നു, ഈ ദേഷ്യവും വിദ്വേഷവും അവസാനിക്കുന്നു, ഈ പരാജയവും നിരുത്തരവാദിത്വവും അവസാനിക്കും. പ്രസിഡന്‍റായാല്‍ ആദ്യ ദിവസം മുതല്‍ കൊവിഡ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുമെന്നും. കൊറോണയെ വരുതിയിലാക്കുമെന്നും ബൈഡന്‍ പറഞ്ഞു.

ഒ​രു സം​സ്ഥാ​ന​ത്തു നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് എ​ന്ന ക്ര​മ​ത്തി​ൽ വോ​ട്ടു തേ​ടി അ​ല​യു​ക​യാ​ണ് ട്രം​പ്.  നി​ര​വ​ധി​പ്പേ​രാ​ണ് മാ​സ്ക്പോ​ലും ധ​രി​ക്കാ​തെ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്ന​ത്- ബൈ​ഡ​ൻ പ​റ​ഞ്ഞു.