Asianet News MalayalamAsianet News Malayalam

'നമ്മള്‍ ജയിക്കും'; വീണ്ടും വിജയം അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നു. പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. 

Trump again claims victory in US presidential election
Author
Washington D.C., First Published Nov 11, 2020, 9:01 AM IST

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള്‍ ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മാധ്യമ സ്ഥാപനങ്ങള്‍ അടക്കം ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്‍റായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിന്‍റെ പുതിയ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം. 

തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങളാണ് വലുതെന്നും അവര്‍ തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് അവരെ ഒരിക്കലും അനുവദിക്കില്ലെന്നും പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. 

ബൈഡന്റെ ജയത്തില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപിന്റെ തീരുമാനമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios