വാഷിം​ഗ്ടൺ: കൊവിഡ് രോ​ഗം ഭേദമാക്കാൻ അണുനാശിനി കുത്തി വച്ചാൽ മതിയാകില്ലേ എന്ന് ചോ​ദിച്ചത് പരിഹാസത്തോടെ ആയിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങളെപ്പോലെയുള്ള മാധ്യമപ്രവർത്തകരോട് പരിഹാസ രൂപേണ ഒരു ചോദ്യം ചോദിച്ചതാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ? വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് രോഷത്തോടെ പറഞ്ഞു. രോ​ഗികളിൽ അണുനാശിനി കുത്തിവക്കുന്നതിലൂടെ ​രോ​ഗം ഭേദപ്പെടുത്താൻ കഴിയുമോ എന്ന് പരീക്ഷിച്ചു കൂടേ എന്നായിരുന്നു പതിവ് വാർത്താ സമ്മേളനത്തിനിടെ ട്രംപ് മാധ്യമപ്രവർത്തകരോട് അഭിപ്രായപ്പെട്ടത്. 

അണുനാശിനി ഓരോനിമിഷവും നമ്മള്‍ വൃത്തിക്കായാക്കാന്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവെച്ചാല്‍ അവിടെയും വൃത്തിയാകില്ലേ. അണുനാശിനി ശ്വാസകോശത്തിലെത്തിയാല്‍ വൈറസ് ഇല്ലാതാകാന്‍ സാധ്യതയില്ലേ. ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഒറ്റമൂലിയെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. സോഷ്യൽമീഡിയയിൽ ട്രംപിന്റെ പ്രസ്താവന വ്യാപകമായി പ്രചരിച്ചിരുന്നു. 

അണുനാശിനി കുത്തിവെച്ചാല്‍ പോരേ..;കൊവിഡ് രോഗത്തിന് ട്രംപിന്റെ ഒറ്റമൂലി, വിമര്‍ശിച്ചും പരിഹസിച്ചും വിദ...

കിം ജോങ് ഉന്നിന്‍റെ ആരോഗ്യത്തെപ്പറ്റി പ്രചരിക്കുന്നത് തെറ്റായ റിപ്പോര്‍ട്ടുകളെന്ന് ട്രംപ് ...