Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം, നികുതി; ട്രംപിനെതിരെ ആഞ്ഞടിച്ച് ബൈഡൻ, തിരിച്ചടിച്ച് ട്രംപ്; സംവാദം തുടരുന്നു

 കൊവിഡ് വ്യാപനം തടയാൻ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡൻ ആരോപിച്ചു.ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു. 

trump joe biden us presidential debate contonues
Author
New York, First Published Oct 23, 2020, 7:40 AM IST

ന്യുയോർക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ അവസാന സംവാദം പുരോ​ഗമിക്കുന്നു. കൊവിഡ് വ്യാപനം തടയാൻ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡൻ ആരോപിച്ചു.ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു. 

തന്റെ പദ്ധതികൾ കൃത്യമായ സമയക്രമത്തിൽ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിക്കുന്നത്. ഡെമോക്രാറ്റ് ഭരണത്തിൽ ന്യുയോർക് പ്രേതന​ഗരമായി. ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇടങ്ങളിൽ രോ​ഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു. 

നികുതി അടച്ചതിന്റെ രേഖകൾ ട്രംപ് പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. 2016 മുതൽ ട്രംപ് നികുതി രേഖകൾ‌ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു.      

 

Follow Us:
Download App:
  • android
  • ios