Asianet News MalayalamAsianet News Malayalam

കൊവിഡ് വിവരങ്ങള്‍ മറച്ചുവച്ചു; ട്രംപിന്‍റെ തുറന്നുപറച്ചില്‍ വിവാദത്തിലേക്ക്

കോ​വി​ഡ് വാ​യു​വി​ൽ കൂ​ടി പ​ക​രു​മെ​ന്നു​മു​ള്ള അ​റി​വ് ട്രം​പ് മ​റ​ച്ചു​വ​ച്ചു​വെ​ന്നും വു​ഡ്‌​വേ​ഡ് ത​ന്‍റെ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു. അമേരിക്കയിൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ട്രം​പി​നെ​തി​രേ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Trump said he played down pandemic so as to not cause panic Book
Author
Washington D.C., First Published Sep 10, 2020, 10:56 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് 19 രോഗത്തിന്‍റെ മാരകസ്വഭാവം കുറച്ചുകണ്ടുവെന്ന് സമ്മതിച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് എന്ന് റിപ്പോര്‍ട്ട്. കൊവിഡിന്‍റെ മാരക മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ബോ​ബ് വു​ഡ്‌​വേ​ഡി​ന്‍റെ "റേ​ജ്' എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ട്രം​പി​നെ കു​രുക്കി​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

കോ​വി​ഡ് വാ​യു​വി​ൽ കൂ​ടി പ​ക​രു​മെ​ന്നു​മു​ള്ള അ​റി​വ് ട്രം​പ് മ​റ​ച്ചു​വ​ച്ചു​വെ​ന്നും വു​ഡ്‌​വേ​ഡ് ത​ന്‍റെ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു. അമേരിക്കയിൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ട്രം​പി​നെ​തി​രേ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

നേ​ര​ത്തേ, കോ​വി​ഡ് രോ​ഗം ജ​ല​ദോ​ഷം പോ​ലെ, പേ​ടി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​ര​സ്യ നി​ല​പാ​ട്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ യാ​ഥാ​ർ​ഥ വ​സ്തു​ത മ​റച്ചു​വ​യ്ക്കേ​ണ്ടിവ​ന്നു​വെ​ന്നും വു​ഡ്‌​വേ​ഡി​നോ​ട് ട്രം​പ് പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. കോ​വി​ഡി​നെ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​യും അ​മേ​രി​ക്ക മ​റി​ക​ട​ക്കു​മെ​ന്നും ട്രം​പ് വ്യക്തമാക്കിയിരുന്നു.

അതേ സമയം സംഭവം വിവാദമായതോടെ ബുധനാഴ്ച സംഭവത്തില്‍ വിശദീകരണവുമായി ട്രംപ് വൈറ്റ് ഹൌസില്‍ രംഗത്ത് എത്തി.  ഈ രാജ്യത്തിന്‍റെ ചീയര്‍ ലീഡറാണ് ഞാന്‍. ലോകത്തിനെയോ, രാജ്യത്തെയോ പരിഭ്രമത്തിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആശങ്ക കുറയ്ക്കാന്‍ വേണ്ടി, അത് നന്നായി നടക്കുന്നുമുണ്ട്. ജനങ്ങള്‍ ഭയചകിതരാകരുത്. നമ്മുക്ക് രാജ്യത്തിന്‍റെ ആത്മവിശ്വാസവും ശേഷിയും കാണിക്കേണ്ടതുണ്ട്. ഒരിക്കലും ഭയം ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കരുത്, ട്രംപ് പറയുന്നു.

അതേ സമയം വൈറ്റ് ഹൌസ് ഇറക്കിയ ഔദ്യോഗിക കുറിപ്പിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രസിദ്ധീകരണങ്ങള്‍ ഒന്നും ഉണ്ടാകരുതെന്നും. ജനങ്ങളില്‍ ഭയം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരം നിലപാട് എടുത്തത് എന്നുമാണ് പറയുന്നത്.

അതേ സമയം ബുധനാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം  അമേരിക്കയില്‍ ഇതുവരെ 6,350,475 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 190,447 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios